കേരളം

kerala

ETV Bharat / bharat

അമിതവേഗതയിലെത്തിയ ടിപ്പർ ബസിലിടിച്ച് തീപിടിച്ചു: 6 പേർക്ക് ദാരുണാന്ത്യം - DEATH IN LORRY BUS ACCIDENT AT AP - DEATH IN LORRY BUS ACCIDENT AT AP

ടിപ്പർ ലോറി ബസിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ടിപ്പർ ലോറി കത്തുകയും തീ ആളിപ്പടർന്ന് ബസിലേക്ക് വ്യാപിക്കുകയുമായിരുന്നു.

ലോറി ബസിലിടിച്ച് തീപിടിത്തം  ലോറി ബസ് അപകടം  LORRY COLLIDE WITH BUS IN AP  LORRY BUS ACCIDENT AT AP
Fire After Lorry Collide With Bus (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 15, 2024, 9:47 AM IST

Updated : May 15, 2024, 11:18 AM IST

അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബസിലിടിച്ച് തീപിടിത്തം (Source: ETV Bharat Network)

പല്‍നാട് (ആന്ധ്രാപ്രദേശ്) : അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ട്രാവൽസ് ബസിലിടിച്ച് തീപിടിച്ചു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലെ ചിലക്കല്ലൂരപേട്ടാണ് സംഭവം. ഇന്നലെ(മെയ്‌ 14) പുലർച്ചെയാണ് അപകടം നടന്നത്.

40 യാത്രക്കാരുമായി ബപട്‌ല ജില്ലയിലെ ചിനഗഞ്ചത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന അരവിന്ദ പ്രൈവറ്റ് ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌ത ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവറും നിലയപാലം സ്വദേശികളായ യാത്രക്കാരുമടക്കം ആറ് പേരാണ് മരിച്ചത്.

കരിങ്കല്ലുമായി അമിതവേഗതയിൽ വരികയായിരുന്ന ലോറി ബസിനിടിക്കുകയായിരുന്നു. തുടർന്ന് ടിപ്പറിന് തീപിടിക്കുകയും, തീ ബസിലേക്ക് ആളിപ്പടരുകയുമായിരുന്നു. തുടർന്ന് 5 പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

അപകടത്തിൽ 20 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസെത്തി ചിലക്കല്ലൂരിപേട്ട പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലക്കലൂരിപേട്ടയിൽ നിന്ന് ഫയർ ഫോഴ്‌സെത്തിയാണ് തീയണച്ചത്. ടിപ്പറിന്‍റെ അമിതവേഗതയും ബൈപ്പാസ് പണി നടക്കുന്നതുമാണ് അപകട കാരണം.

Also Read: ആംബുലൻസ് കത്തി രോഗി വെന്തുമരിച്ച സംഭവം : ഡ്രൈവർക്കെതിരെ കേസ്

Last Updated : May 15, 2024, 11:18 AM IST

ABOUT THE AUTHOR

...view details