ഹൈദരാബാദ്: ഓഹരി വിപണിയിലെ നിക്ഷേപത്തെ കുറിച്ച് വ്യാജ വിവരങ്ങൾ പങ്കുവച്ച് കബളിപ്പിച്ച് സൈബർ കുറ്റവാളികൾ പണം തട്ടിയെടുത്തു. ഹൈദരാബാദ് സ്വദേശിയിയായ ബിസിനസുകാരനിൽ നിന്നാണ് തട്ടിപ്പുകാർ 5.98 കോടി തട്ടിയെടുത്തത്. സംഭവത്തിൽ ഹൈദരാബാദ് സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു (Cyber criminals extorted money). സൈബർ കുറ്റ കൃത്യങ്ങളിൽ ഒരാൾക്ക് ഇത്രയും വലിയ തുക നഷ്‌ടമായത് അപൂർവമായ സംഭവമാണെന്ന് പൊലീസ് പറഞ്ഞു.
ബിസിനസുകാരനായ ഇരയ്‌ക്ക് അടുത്തിടെ വാട്‌സ്ആപ്പ് വഴി ഒരു സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. മറ്റ് ബിസിനസുകർക്ക് ഇയാളുമായി ബിസിനസ് ചെയ്യാൻ താൽപര്യമുണ്ടെന്ന് പറയുകയും ഐപിഒക്ക് (IPO) പോകുന്ന കമ്പനികൾ ഓഹരികൾ നേരത്തെ ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്ന് അവർ ഉറപ്പാക്കുമെന്നും, അതിനാൽ ഓഹരി വിപണിയിൽ (Stock Market) ഓഹരികൾ വാങ്ങാനും ആവശ്യപ്പെട്ടു.
തട്ടിപ്പുകാരുടെ വാക്കിൽ വിശ്വസിച്ച ബിസിനസുകാരൻ ഒരു ട്രേഡിംഗ് ആപ്പ് (Trading App) ഡൗൺലോഡ് ചെയ്‌ത ശേഷം 5.98 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. ആ തുക കൊണ്ട് പല തരത്തിലുള്ള ഓഹരികൾ വാങ്ങിയെന്ന് ക്രിമിനലുകൾ ഇയാളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ശേഷം ഇദ്ദേഹത്തെ ഒരു ടെലഗ്രാം ഗ്രൂപ്പിലും അവർ ഉൾപ്പെടുത്തി.
നിക്ഷേപിച്ച പണത്തിൽ നിന്ന് ലാഭം വരുമെന്ന് വിശ്വസിപ്പിക്കാനാണ് ടെലിഗ്രാം ( Telegram ) ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്. ആപ്പിൽ ഈ പണം ഉപയോഗിച്ച് ഓഹരികൾ വാങ്ങിയതിനുള്ള നിക്ഷേപവും ലാഭം 21 കോടി രൂപയാണെന്ന് കാണിച്ചു. ഇത് കണ്ട ബിസിനസുകാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോളാണ് തട്ടിപ്പിന്‍റെ യഥാർത്ത മുഖം മനസിലാക്കുന്നത്. പണം പിൻവലിണമെങ്കിൽ രണ്ട് കോടി രൂപ അവരുടെ അക്കൗണ്ടിലേക്ക് അയയ്ക്കണമെന്ന് തട്ടിപ്പുകാർ പറഞ്ഞു . നിക്ഷേപിച്ച തുകയിൽ കുറച്ചെങ്കിലും തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ അത് നിരസിക്കുകയായിരുന്നു. നിക്ഷേപിച്ച തുക തിരികെ നൽകാൻ പറഞ്ഞപ്പോൾ കൂടുതൽ പണം അയക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളോളം താമസിപ്പിച്ചു അതിനെ തുടർന്നാണ് സൈബർ ക്രൈം പോലീസിൽ പരാതി നൽകയത്.
Also read : മാട്രിമോണിയിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടിപ്പ്; ഇരകളായത് 250ലധികം സ്‌ത്രീകൾ