കേരളം

kerala

ETV Bharat / bharat

കശ്‌മീരിലെ പുൽവാമയിൽ മഞ്ഞുവീഴ്‌ചയിൽ കുടുങ്ങിയ വരനെ വധുവിൻ്റെ വീട്ടിലെത്തിച്ച്‌ സിആർപിഎഫ് - കശ്‌മീരില്‍ മഞ്ഞുവീഴ്‌ച

വിവാഹം മഞ്ഞുവീഴ്‌ചയെ തുടർന്ന് ദുസഹമായി, എന്നാൽ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സിആർപിഎഫ് വരനെ വധുവിൻ്റെ വീട്ടിലെത്തിച്ചത്‌ കേന്ദ്ര അർദ്ധസൈനിക സേനയുടെ കവചിത വാഹനത്തില്‍.

CRPF Groom Pulwama  CRPF Rescues Groom  സിആർപിഎഫ്  കശ്‌മീരില്‍ മഞ്ഞുവീഴ്‌ച  Kashmir CRPF Rescues
CRPF Groom Pulwama

By ETV Bharat Kerala Team

Published : Feb 20, 2024, 7:46 PM IST

ശ്രീനഗർ (ജമ്മു-കശ്‌മീർ): വരനെ വധുവിന്‍റെ അടുത്തെത്താന്‍ സഹായിച്ച്‌ സിആർപിഎഫ്. കശ്‌മീർ താഴ്‌വര മഞ്ഞ് പുതച്ചപ്പോള്‍ വധുവിന്‍റെ അരികെലെത്താനുള്ള യാത്ര ദുസഹമായി. പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ തന്‍റെ വധുവിനരികിലേക്കെത്താന്‍ സഹായിച്ച്‌ സിആർപിഎഫ്.

പുൽവാമയിലെ ത്രാലില്‍ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ബാരൻ പത്രി സ്വദേശിയായ ഗുലാം ഹസൻ പോസ്‌വാളിന്‍റെ മകൻ മുഖ്‌താർ അഹ്‌മദിന്‍റെ വിവാഹം ഫെബ്രുവരി 20 ന് ചൊവ്വാഴ്‌ച നിശ്ചയിച്ചിരുന്നതായി പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. എന്നാല്‍ മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന്‌ റോഡുകൾ തടയാന്‍ കാരണമായി.

സിആർപിഎഫ് 180 ബറ്റാലിയന്‍റെ മണ്ഡുറ ക്യാമ്പിൽ വിളിച്ചതിനെത്തുടർന്ന് വിവാഹസംഘത്തെ വധുവിന്‍റെ വീട്ടിലേക്ക് എത്തിക്കാൻ സിആർപിഎഫ് രക്ഷാപ്രവർത്തകരുടെ സംഘം സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തെ നാട്ടുകാർ അഭിനന്ദിച്ചു.

മാധ്യമങ്ങളോട് സംസാരിച്ച വരൻ മുഖ്‌താർ അഹമ്മദ് സിആർപിഎഫിന് നന്ദി പറഞ്ഞു. കനത്ത മഞ്ഞുവീഴ്‌ചയായതിനാല്‍, എനിക്ക് വധുവിന്‍റെ ഗൃഹത്തിലെത്താന്‍ കഴിയില്ലെന്ന് ഞാൻ ഭയപ്പെട്ടു, പക്ഷേ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കുന്നതിൽ സിആർപിഎഫ് പ്രധാന പങ്ക് വഹിച്ചതായി മുഖ്‌താർ പറഞ്ഞു. വിവരം ലഭിച്ചയുടനെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് നേതൃത്വം നല്‍കുന്ന സിആര്‍പിഎഫ് ഓഫീസര്‍ രാം ജാത്ത് പറഞ്ഞു.

ഫെബ്രുവരി 20 ചൊവ്വാഴ്‌ച കശ്‌മീർ താഴ്‌വരകള്‍ ഉണർന്നത് മഞ്ഞിന്‍റെ പുതപ്പിൽ നിന്നാണ്. ഉച്ചയോടെ എല്ലാം മഞ്ഞിനാല്‍ മൂടിയിരുന്നു. മഞ്ഞുവീഴ്‌ച താഴ്‌വരയിലെ സാധാരണ ജീവിതത്തെ ബാധിച്ചു. റോഡുകൾ അടച്ചു, ശ്രീനഗർ വിമാനത്താവളത്തിലെ വിമാനങ്ങൾ റദ്ദാക്കാൻ നിർബന്ധിതരായി.

ABOUT THE AUTHOR

...view details