ജബൽപൂർ: 2014 ന് ശേഷമാണ് ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണ റണാവത്തിൻ്റെ പരാമർശത്തിൽ നോട്ടിസ് അയച്ച് എംപി - എംഎൽഎ കോടതി. പരാമർശത്തെ ചോദ്യം ചെയ്‌തുകൊണ്ട് അഭിഭാഷകനായ അമിത് കുമാർ സാഹു നൽകിയ ഹർജിയിലാണ് മധ്യപ്രദേശ് ജബൽപൂരിലെ പ്രത്യേക കോടതി നോട്ടിസ് അയച്ചത്. 2021-ൽ അധാർതാൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്നാണ് ഹർജി നൽകാനായി തീരുമാനിച്ചതെന്ന് സാഹു പറഞ്ഞു.
'ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ന് ശേഷം'; കങ്കണയുടെ വിവാദ പരാമർശത്തിൽ നോട്ടിസയച്ച് കോടതി - COURT SENDS NOTICE TO KANGANA
2014ന് ശേഷമാണ് ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന വിവാദ പരാമർശത്തിൽ നോട്ടിസയച്ച് കോടതി. അഭിഭാഷകൻ അമിത് കുമാർ സാഹു നൽകിയ ഹർജിയിലാണ് കങ്കണയ്‌ക്ക് നോട്ടിസ് അയച്ചത്.
KANGANA RANAUT (ETV Bharat)
Published : Oct 8, 2024, 10:13 AM IST
പിന്നീട് പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയും തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൻ്റെ അടുത്ത വാദം നവംബർ 5ന് നടക്കും. നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാൽ ആ സ്വാതന്ത്യം ഇന്ത്യക്ക് ലഭിച്ച ഭിക്ഷയാണെന്ന് കങ്കണ പറഞ്ഞിരുന്നു.
Also Read:'നമുക്ക് രാഷ്‌ട്ര പിതാവില്ല'; വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്, രൂക്ഷ വിമര്‍ശനം