കേരളം

kerala

ETV Bharat / bharat

'ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബജ്‌റംഗ് പൂനിയ - BAJRANG PUNIA ON HARYANA ELECTION

ഹരിയാനയില്‍ ഇത്തവണ കോണ്‍ഗ്രസ് വിജയം നേടുമെന്ന് ബജ്‌റംഗ് പൂനിയ. ബിജെപി ഭരണത്തില്‍ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണെന്നും പ്രതികരണം.

BAJRANG PUNIA On Haryana Election  HARYANA ASSEMBLY ELECTION  Congress In Haryana Election  Bajrang Punia Vote With Wife
Bajrang Punia (ANI)

By ETV Bharat Kerala Team

Published : Oct 5, 2024, 6:58 PM IST

ഹരിയാന:സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവും ഗുസ്‌തി താരവുമായ ബജ്‌റംഗ് പൂനിയ. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ സംഗീത ഫോഗട്ടിനൊപ്പമാണ് ബജ്‌റംഗ് പൂനിയ വോട്ട് രേഖപ്പെടുത്താനെത്തിയത്.

സംസ്ഥാനത്ത് നിലവില്‍ കടുത്ത തൊഴിലില്ലായ്‌മ അനുഭവപ്പെടുന്നുണ്ട്. 2005 മുതല്‍ 2014 വരെ സംസ്ഥാനത്ത് സമൂഹത്തിന്‍റെ മുഴുവന്‍ മേഖലകളിലും വികസനം ഉണ്ടായി. കഴിഞ്ഞ പത്ത് വര്‍ഷമായി കായിക താരങ്ങള്‍, കര്‍ഷകര്‍, സൈനികര്‍, തുടങ്ങി ശബ്‌ദമുയര്‍ത്തുന്ന ആരെയും വേട്ടയാടുന്ന കാഴ്‌ചയാണ് സംസ്ഥാനത്ത് കാണാനാകുന്നത്. അതുകൊണ്ട് കോണ്‍ഗ്രസ് തന്നെ ഇത്തവണ അധികാരത്തിലേറുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാറ്റത്തിന് വേണ്ടി താന്‍ തന്‍റെ കന്നി വോട്ട് വിനിയോഗിച്ചെന്ന് പൂനിയയുടെ ഭാര്യ സംഗീത ഫോഗട്ട് പ്രതികരിച്ചു. ബിജെപി കാരണം എല്ലാവരും വലഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും ഇക്കുറി സര്‍ക്കാര്‍ മാറണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

Also Read:സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ പോരാടുന്ന പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്യുക"; ബിജെപിയെ ഉന്നമിട്ട് വീണ്ടും ഫോഗട്ട്

ABOUT THE AUTHOR

...view details