ഗ്വാളിയോർ:ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവയെ അപേക്ഷിച്ച് തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം കൂടുതൽ ഇന്ത്യയിലാണെന്നും ഇതിനുകാരണം പ്രധാനമന്ത്രിയാണെന്നും കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സദസിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (More Unemployed Youths In India Than Bangladesh, Bhutan Because PM Modi Says Rahul Gandhi).
ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യം കൂടുതൽ തൊഴിൽരഹിതരായ യുവാക്കളുമായി പൊരുതുകയാണെന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെറുകിട വ്യവസായങ്ങൾ പൂർത്തിയാക്കിയതിനാൽ ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളെക്കാൾ കൂടുതൽ തൊഴിൽരഹിതരായ യുവാക്കൾ രാജ്യത്തുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 40 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്‌മ രാജ്യത്ത് ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയിൽ തൊഴിലില്ലായ്‌മ ഇരട്ടിയായിരിക്കുകയാണ്. ഈ അവസ്ഥയ്‌ക്ക് കാരണം നോട്ട് നിരോധനത്തിലൂടെയും ജിഎസ്‌ടി നടപ്പാക്കിയതിലൂടെയും നരേന്ദ്ര മോദി ചെറുകിട വ്യവസായങ്ങൾ പൂർത്തിയാക്കിയതാണ്.
ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് 2022-ൽ ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്‌മയുടെ നിരക്ക് 23.22 ശതമാനമായിരുന്നു. അയൽരാജ്യങ്ങളായ പാകിസ്ഥാനിൽ 11.3 ശതമാനവും ബംഗ്ലാദേശിൽ 12.9 ശതമാനവുമാണ്. ഇവയെ അപേക്ഷിച്ച് ഇന്ത്യയിലാണ് തൊഴിൽരഹിതർ കൂടുതലായിരിക്കുന്നത്.
കൂടാതെ സാമൂഹിക അനീതിയുടെ കാര്യത്തിൽ രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണം 50 ശതമാണെന്നും ആദിവാസികൾ എട്ട് ശതമാനമാണെന്നും ദളിത് 15 ശതമാനവുമാണെന്നും ഇവയെല്ലാം കൂടി 73 ശതമാനം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ 73 ശതമാനത്തിൽ ഒരാളെപ്പോലും വൻകിട കമ്പനികളിൽ കാണില്ലെന്നും എന്നിട്ട് മോദി ജി തന്നെ പറയുന്നത് ഞാൻ പാവങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നുമാണ്. ദളിതരുടെയും ആദിവാസികളുടെയും പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യയും സമ്പത്തും അറിയാതെ ജാതി സെൻസസിനെ എങ്ങനെ എതിർക്കാമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
രാജ്യത്ത് ജാതിയില്ലെന്നാണ് നരേന്ദ്രമോദി പറയുന്നത്. ദരിദ്രനും പണക്കാരനും രണ്ടെണ്ണമേ ഉള്ളൂ. അങ്ങനെയെങ്കിൽ നിങ്ങൾ എങ്ങനെയാണ് ഒബിസി ആയതെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദി സർക്കാരിൻ്റെ നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും പോലുള്ള സാമ്പത്തിക നയങ്ങൾ രാജ്യത്ത് ഏറ്റവുമധികം യുവാക്കൾ ജോലി ചെയ്യുന്ന എംഎസ്എംഇ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.