എറണാകുളം: ബിജെപി ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നത് രാഹുൽ ഗാന്ധി കാരണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഭരണഘടനയുടെ പേരിൽ കോൺഗ്രസിനെ വിമർശിക്കുക എന്നത് മാത്രമാണ് പ്രധാനമന്ത്രി മോദിയുടെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ, അദാനി പ്രശ്‌നം, സംഭാൽ അക്രമം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രിയിൽ നിന്ന് രാഷ്‌ട്രം മറുപടി പ്രതീക്ഷിച്ചിരുന്നുവെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'അദ്ദേഹത്തിന്‍റെ മുൻകാല പ്രസംഗങ്ങളുടെ വ്യക്തമായ ആവർത്തനമായിരുന്നു ഇപ്പോഴത്തേതും. മണിപ്പൂരിലും അദാനി വിഷയത്തിലും സംഭാൽ അക്രമത്തിലും പ്രധാനമന്ത്രിയിൽ നിന്ന് രാജ്യം ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു. രാജ്യം മുഴുവൻ നിരാശയിലാണ്.
അദ്ദേഹത്തിന്‍റെ ഒരേയൊരു അജണ്ട കോൺഗ്രസ് പാർട്ടിയെ തകര്‍ക്കുക എന്നതാണ്. ഭരണഘടനയെ കുറിച്ച് ആർഎസ്എസിന്‍റെ നിലപാട് എന്താണെന്ന് എല്ലാവർക്കും അറിയാം. മോദി ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നതിന്‍റെ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണ്.'- കെ സി വേണുഗോപാൽ പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ രാജ്യത്ത് ഒട്ടും പ്രായോഗികമല്ലെന്നും കോണ്‍ഗ്രസിന് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Also Read:'രാഹുല്‍ ഗാന്ധി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല, പ്രസംഗം എഴുതിക്കൊടുത്തത് ഒരു കമ്മ്യൂണിസ്‌റ്റ്', വിമര്‍ശനവുമായി കേന്ദ്രമന്ത്രി