ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം വൈകുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. രാവിലെ 9 മണി മുതല്‍ 11 മണി വരെയുള്ള സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചത് വളരെ വൈകിയാണെന്നും മന്ദഗതിയിലാണെന്നും അട്ടിമറി സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ അട്ടിമറി നടത്തുകയാണെന്ന സംശയമുണ്ടാക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ള വിശ്വാസം നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തില്‍ കോണ്‍ഗ്രസ് ആരോപിച്ചു. സത്യസന്ധമായ, കൃത്യമായ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ് സൈറ്റിലൂടെ യഥാസമയത്ത് പുറത്തുവിടാൻ ബന്ധപ്പെട്ട അധികാരികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നിര്‍ദ്ദേശം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസായിരുന്നു മുന്നില്‍. സംസ്ഥാനത്ത് കേവല ഭൂരിപക്ഷമായ 45 സീറ്റുകളെന്ന മാന്ത്രിക സംഖ്യയും കോണ്‍ഗ്രസ് മറികടന്നിരുന്നു. എന്നാല്‍, വളരെ വേഗത്തിലാണ് ഫലം മാറി മാറിയുകയും ബിജെപി കേവല ഭൂരിപക്ഷം മറികടക്കുകയും ചെയ്‌തത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
ഹരിയാന തെരഞ്ഞെടുപ്പ് ഫലം ബിജെപി അട്ടിമറിച്ചെന്ന് ജയറാം രമേശ്: