സാഗര്‍ (മധ്യപ്രദേശ്) : മതിലിടിഞ്ഞ് വീണ് ഒന്‍പത് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. കനത്ത മഴയാണ് അപകടത്തിനിടയാക്കിയത്.
കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണു; 9 കുട്ടികള്‍ക്ക് ദാരുണാന്ത്യം - 9 children killed in wall collapse - 9 CHILDREN KILLED IN WALL COLLAPSE
മതിലിടിഞ്ഞ് വീണ് 9 കുഞ്ഞുങ്ങള്‍ മരിച്ചു. സംഭവം മതചടങ്ങുകള്‍ക്കിടെ.
By PTI
Published : Aug 4, 2024, 1:29 PM IST
പത്തിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. റെഹ്‌ലി നിയമസഭ മണ്ഡലത്തിലെ ഷാഹ്‌പൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഒരു മതപരിപാടി നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് മതിലിടിഞ്ഞ് വീണ് കുട്ടികള്‍ക്ക് മേല്‍ പതിച്ചതെന്ന് സാഗര്‍ ഡിവിഷണല്‍ കമ്മിഷണര്‍ വീരേന്ദ്ര സിങ് റാവത്ത് പറഞ്ഞു. ജില്ല കലക്‌ടറടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Also read:സ്‌കൂളിന് സമീപത്തെ മതില്‍ ഇടിഞ്ഞ് വീണ് നാല് കുട്ടികള്‍ മരിച്ചു; പതിനഞ്ച് പേര്‍ക്ക് പരിക്ക്