അലിഗഡ്:യോഗ പരിശീലനത്തിന് പതഞ്ജലി യോഗപീഠത്തിന്‍റെ അക്കൗണ്ടിലേക്ക് പണം നല്‍കിയവര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി. ഓണ്‍ലൈനായി അക്കൗണ്ടിലേക്ക് പണം നല്‍കിയ രണ്ട് പേരാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ പതഞ്ജലി യോഗപീഠം ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്‌ണ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
അഖില ഭാരത ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് അശോക് കുമാർ പാണ്ഡെ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സപ്‌തദിന പതഞ്ജലി യോഗ ക്യാമ്പിന് വേണ്ടിയാണ് അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്നാണ് അശോക് കുമാര്‍ പാണ്ഡെ പറയുന്നത്. ഓണ്‍ലൈനില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പതഞ്ജലി യോഗപീഠത്തിലെ ഡോ.പങ്കജ് ഗുപ്‌തയാണ് സംസാരിച്ചതെന്നും പണം അക്കൗണ്ടിലേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു.