ETV Bharat / technology

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡാറ്റ സെന്‍ററുകൾ അമേരിക്കയിൽ: മേഖലയിൽ അതിവേഗം മുന്നേറി ഇന്ത്യയും - US AHEAD IN DATA CENTRES - US AHEAD IN DATA CENTRES

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡാറ്റ സെൻ്ററുകളുള്ളത് അമേരിക്കയിൽ. ആഗോള ഡാറ്റ സെൻ്റർ വിപണിയിൽ ഇന്ത്യയും മുന്നേറുന്നതായി കണക്കുകൾ. രാജ്യത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മേഖലയിൽ വലിയ വളർച്ചയുണ്ടാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

DATA CENTRES IN INDIA  ഇന്ത്യ ഡാറ്റ സെന്‍ററുകൾ  ഡാറ്റ സെൻ്ററുകൾ  DATA CENTRES GLOBALLY
Data Centres (Photo: ETV Bharat file image)
author img

By ETV Bharat Tech Team

Published : Oct 3, 2024, 7:02 PM IST

ഹൈദരാബാദ്: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡാറ്റ സെൻ്ററുകൾ അമേരിക്കയിൽ. 5,388 ഡാറ്റാ സെൻ്ററുകളാണ് നിലവിൽ അമേരിക്കയിലുള്ളത്. അതേസമയം ആഗോള ഡാറ്റ സെൻ്റർ വിപണിയിൽ ഇന്ത്യ അതിവേഗം മുന്നേറുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. സ്റ്റോക്ക്‌ലിസ്‌റ്റിക് ഡോട്ട് കോമിൽ നിന്നുള്ള കണക്കുകളനുസരിച്ച് ചൈനയേക്കാളും, മിക്ക യൂറോപ്യൻ രാജ്യങ്ങളേക്കാളും 10 മടങ്ങ് കൂടുതലാണ് അമേരിക്കയിലെ ഡാറ്റ സെന്‍ററുകൾ. മാത്രമല്ല, ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഡാറ്റ സെൻ്റർ മാർക്കറ്റുകളെ അപേക്ഷിച്ച് 70 ശതമാനം കൂടുതലാണ് യുഎസിലേത്.

രണ്ടാം സ്ഥാനത്ത് 520 ഡാറ്റ സെൻ്ററുകളുള്ള ജർമ്മനിയാണ്. 512 ഡാറ്റ സെൻ്ററുകളുള്ള യുകെ ആണ് മൂന്നാമത്. നാലാമത് ചൈനയാണ്. കാനഡ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവയാണ് യഥാക്രമം അടുത്ത സ്ഥാനങ്ങളിലുള്ളത്. 219 ഡാറ്റ സെൻ്ററുകൾ മാത്രമുള്ള ജപ്പാനാണ് ആദ്യ 10 പട്ടികയിലെ അവസാന രാജ്യം.

കമ്പ്യൂട്ടിങ് മേഖലയിലെ ശക്തിയും സംഭരണശേഷിയും എഐ സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടവുമാണ് അമേരിക്കയിലെ ഡാറ്റ സെൻ്റർ മാർക്കറ്റിലെ കുതിച്ചുചാട്ടത്തിന് കാരണം. ഇത് മോഖലയിൽ 2017 മുതൽ 52 ശതമാനത്തോളം വളർച്ച നേടാനും 416 ബില്യൺ ഡോളർ മൂല്യം കൈവരിക്കാനും വിപണിയെ സഹായിച്ചിട്ടുണ്ട്. ആഗോള ഡാറ്റ സെൻ്റർ മാർക്കറ്റിന്‍റെ സംയുക്ത വാർഷിക വളർച്ച നിരക്ക് അടുത്ത വർഷങ്ങളിൽ 8.45 ശതമാനം ആയി വളരാനും, 2027 ഓടെ അര-ട്രില്യൺ ഡോളർ വരെ എത്താനും സാധ്യതയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

സ്റ്റാറ്റിസ്റ്റ മാർക്കറ്റ് ഇൻസൈറ്റുകൾ പറയുന്നത് പ്രകാരം, യുഎസ് ഡാറ്റ സെൻ്റർ മാർക്കറ്റ് 120 ബില്യൺ ഡോളറിലധികം വരുമാനം ഉണ്ടാക്കും. ഇത് 2024 ലെ മൊത്തം വിപണി വരുമാനത്തിൻ്റെ ഏകദേശം 30 ശതമാനം ആയിരിക്കും.

ഇന്ത്യയും മുന്നേറുന്നു:

ആഗോള ഡാറ്റ സെൻ്റർ വിപണിയിൽ ഇന്ത്യയും മുന്നേറുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത നാല് വർഷത്തിനുള്ളിൽ നിലവിലുള്ളതിനേക്കാൾ 500 മെഗാവാട്ട് കൂടി കപ്പാസിറ്റി ഉയർത്താൻ ഇന്ത്യയിലെ ഡാറ്റ സെൻ്ററുകൾക്കാവും. 2019-ൽ 540 മെഗാവാട്ട് ശേഷിയുണ്ടായിരുന്ന ഇന്ത്യ്യിലെ ഡാറ്റ സെന്‍ററുകൾ 2023 ൽ 1,011 മെഗാവാട്ട് കപ്പാസിറ്റി ഇരട്ടിയാക്കി. ആഗോളതലത്തിൽ അതിവേഗം വളരുന്ന വിപണികളിലൊന്നായി ഇന്ത്യ മാറുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മേഖലയുടെ സംയുക്ത വാർഷിക വളർച്ച നിരക്ക് 26 ശതമാനത്തോളം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈവറ്റ് ഇക്വിറ്റി (പിഇ), ദീർഘകാല പെൻഷൻ, സോവറിൻ വെൽത്ത് ഫണ്ടുകൾ തുടങ്ങിയ നിക്ഷേപങ്ങരിൽ മേഖല ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഇത് മേഖലയുടെ വളർച്ച സാധ്യതകളേയാണ് സൂചിപ്പിക്കുന്നത്.

Also Read: സ്‌മാർട്ട്‌ഫോണിന് പകരക്കാരനായി മെറ്റയുടെ ഓറിയോൺ എആർ സ്‌മാർട്ട് ഗ്ലാസ്: പ്രവർത്തനം തലച്ചോറിലെ സിഗ്‌നലുകൾ വഴി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.