ETV Bharat / state

'അര്‍ജുന്‍റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു, തെരച്ചിലിനിടെ മുതലെടുപ്പ് നടത്തിയിട്ടില്ല': മനാഫ് - LORRY OWNER MANAF PRESS MEET - LORRY OWNER MANAF PRESS MEET

അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. അര്‍ജുന്‍റെ കുടുംബത്തിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മനാഫ്. കുടുംബത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ നേരിടുന്നത് വലിയ അധിക്ഷേപമെന്നും പ്രതികരണം.

LORRY OWNER MANAF  ഷിരൂർ മണ്ണിടിച്ചിൽ  ലോറി ഉടമ മനാഫ് പ്രതികരണം  ARJUN Family Against Manaf
Manaf (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 6:28 PM IST

Updated : Oct 3, 2024, 6:35 PM IST

കോഴിക്കോട്: അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് ലോറി ഉടമ മനാഫ്. അർജുനെ കാണാതായ സ്ഥലത്ത് നിന്ന് അവനെ തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അത് സാധിച്ചുവെന്നും ചിതയടങ്ങും മുമ്പ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. അർജുനെ കാണാതായ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അർജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നിൽ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നു. തൻ്റെ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് മനാഫ് ബന്ധുക്കളോടൊപ്പമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

താന്‍ അർജുൻ്റെ കുടുംബത്തിനൊപ്പമാണ്. അവർക്ക് വിഷമം ഉണ്ടാക്കാനില്ല. ഇന്നത്തോടെ ഈ വിവാദം തീരണം. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് ഫാമിലി ബിസിനസാണ്. ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ.

ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് (ETV Bharat)

തൻ്റെ കുടുംബം ഒറ്റക്കെട്ടാണെന്നും എല്ലാ പ്രവർത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യിൽ നിന്ന് പണം ചെലവഴിച്ചാണെന്നും മനാഫ് പറഞ്ഞു. മുക്കത്ത് ഇന്ന് താനൊരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ചിലർ എനിക്ക് പണം തരാൻ സമീപിച്ചു.

അത് അർജുൻ്റെ മകനായി നൽകാൻ നിർദേശിച്ചു. അർജുൻ്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പർ ഉണ്ടോയെന്ന് ചോദിച്ചു. അങ്ങനെ കുടുംബത്തോട് ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ അല്ല. അതിൽ കുടുംബത്തിന് ദുഃഖം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുൻ്റെ കുടുംബത്തിന് ദുഃഖം ഉണ്ടാകുന്ന ഒന്നും ഞാൻ ചെയ്യില്ല.

തൻ്റെ യൂട്യൂബ് ചാനലിൽ അർജുൻ്റെ ഫോട്ടോ വച്ചിരുന്നു. കുടുംബം അതിൽ പരിഭവം പറഞ്ഞതോടെ താനത് മാറ്റി. അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ ഇല്ല. എന്തെങ്കിലും ഉണ്ടായാൽ, പെട്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.

ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു എൻ്റെ മേൽവിലാസം. അതുതന്നെ യൂട്യൂബ് ചാനലിനും പേരിട്ടു. അർജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ല. ആദ്യം അതിൽ 10,000 സബ്‌സ്ക്രൈബേഴ്‌സാണ് ഉണ്ടായിരുന്നത്.

മിഷൻ പൂർത്തിയായൽ ചാനൽ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം കരുതിയത്. അർജുൻ്റെ കുടുംബം പരാതി ഉന്നയിച്ചതിന് പിന്നാലെ അതിൽ രണ്ടര ലക്ഷം സബ്സ്ക്രൈബേഴ്‌സായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ നിലയിലേക്ക് കൊണ്ടുപോവുകയാണ്. ആ ചാനൽ നടത്താൻ മറ്റാരെങ്കിലും വരികയാണെങ്കിൽ കൊടുക്കും. ചാരിറ്റി എന്ന നിലയിൽ അതിൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചത്.

അർജുൻ്റെ ബൈക്ക് തങ്ങൾ നന്നാക്കിയതല്ലെന്ന് മുബീൻ പറഞ്ഞു. ഓഫിസിൽ ബൈക്ക് വച്ചത് അ‍‍ർജുനായിരുന്നു. അർജുൻ ആവശ്യപ്പെട്ട പ്രകാരമാണ് ബൈക്ക് പണിക്ക് കൊണ്ടുപോയത്. അർജുനാണ് അതിനുള്ള പണം കൊടുത്തത്. അല്ലാതെ തങ്ങൾ നന്നാക്കി എന്നത് തെറ്റായ പ്രചാരണമാണെന്നും മുബീൻ പറഞ്ഞു.

അർജുൻ ആക്ഷൻ കമ്മറ്റിയിലെ അംഗങ്ങൾ 250 രൂപ വിഹിതം ഇട്ടിരുന്നു. തിരുവനന്തപുരത്ത് പോകാൻ ആയിരുന്നു പണം. അതിനെ ആരും പണപ്പിരിവ് ആയി കണക്കാക്കരുതെന്നും മനാഫ് ആവശ്യപ്പെട്ടു.

അർജുന് 75000 മാസം ശമ്പളം കിട്ടുന്നുവെന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതൽ ഉണ്ടാകാറുണ്ട്. ചില മാസം കുറവായിരിക്കും. ബത്ത ഉൾപ്പെടെ ഉള്ള തുക ആണത്. അതിന് അ‍ർജുൻ ഒപ്പിട്ട ലെഡ്‌ജർ അടക്കം കണക്കുണ്ടെന്നും എന്നാൽ അതൊന്നും കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും മനാഫ് പറ‌ഞ്ഞു.
അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളുടെ പേരിൽ വലിയ അധിക്ഷേപം നേരിടുന്നുണ്ട്.

അതൊഴിവാക്കണം എന്ന് പറയാൻ കൂടിയാണ് ഈ വാർത്താസമ്മേളനം. ലോറിക്ക് അർജുൻ എന്ന് പേരിടും എന്നൊക്കെ പറഞ്ഞു. അതിൽ കുടുംബത്തിന് വിഷമം ഉണ്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു. ആ പേരിടില്ലെന്നും മനാഫ് പറഞ്ഞു.

അതിനിടെ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അർജുൻ്റെ കുടുംബം പരാതി നൽകി. കോഴിക്കോട് കമ്മിഷണർക്കാണ് അർജുൻ്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സൈബർ വിദ്വേഷവും ഒപ്പം വിഷയത്തിലെ വർഗീയവത്ക്കരണവുമാണ് നടക്കുന്നതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. അതേസമയം പരസ്യ വിമർശനം അവസാനിപ്പിച്ചെന്നും തങ്ങൾക്ക് പറയാനുള്ളത് പുറം ലോകത്തോട് പറഞ്ഞ് കഴിഞ്ഞെന്നും ജിതിൻ പറഞ്ഞു.

Also Read: ലോറി മനാഫിന്‍റേതല്ല, മുബീന്‍റേത്, നടന്നത് ഷോ'; വെളിപ്പെടുത്തലുമായി അർജുന്‍റെ കുടുംബം

Last Updated : Oct 3, 2024, 6:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.