റായ്‌പൂർ (ഛത്തീസ്‌ഗഡ് ): വരാനിരിക്കുന്ന ഛത്തീസ്‌ഗഡ് നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പങ്കെടുക്കില്ല. ഇതോടെ ആദ്യമായാണ് 20 വർഷത്തിനിടെ ബജറ്റ് അവതരണം നടക്കുമ്പോള്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരിക്കുന്നത്. എന്നാൽ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 9 ന് അവതരിപ്പിക്കുമെന്ന് സ്‌പീക്കർ രമൺ സിങ് ഞായറാഴ്ച്ച അറിയിച്ചു (Chattisgarh First Time In 20 Years,CM To Not Present Budget In Assembly).
ഛത്തീസ്‌ഗഢ് ധനമന്ത്രി ഒപി ചൗധരി ഫെബ്രുവരി 9 ന് നടക്കുന്ന 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിക്കുമെന്ന് സ്‌പീക്കർ രമൺ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് 20 സിറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നും മാർച്ച് 5 ന് അവസാനിക്കുമെന്നും രമൺ സിങ് കൂട്ടിച്ചേർത്തു.
ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദന്‍റെ പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. നിയമസഭാ നടപടികൾ കടലാസ് രഹിതമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ ഭാവിയിൽ ബജറ്റിന്‍റെ ഫോർമാറ്റ് ഡിജിറ്റലാകുമെന്നും രമൺ സിങ് അഭിപ്രായപ്പെട്ടു.