ന്യൂഡല്‍ഹി:വയനാട്ടുകാര്‍ക്ക് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്‍റെ സഹോദരിയേക്കാൾ മികച്ചൊരു പ്രതിനിധിയെ വയനാട്ടില്‍ നിന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നാളെ പത്രിക സമര്‍പ്പണത്തിന് പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെ ജനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വയനാട്ടിലെ ജനങ്ങൾക്ക് തന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്, അവർക്ക് തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയേക്കാൾ മികച്ച ഒരു പ്രതിനിധിയെ സങ്കൽപ്പിക്കാൻ കഴിയില്ല. വയനാട്ടുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രിയങ്ക നിലകൊള്ളും, തന്‍റെ സഹോദരി പാർലമെന്‍റിലെ ശക്തമായ ശബ്‌ദമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
ഒരുമിച്ച് നിന്ന് വയനാടിനെ സ്‌നേഹത്തോടെ പ്രതിനിധീകരിക്കുന്നത് നമുക്ക് തുടരാമെന്നും അദ്ദേഹം കുറിച്ചു. റായ്ബറേലിയിലും വയനാട്ടിലും നിന്നുമായി രണ്ട് കോണ്‍ഗ്രസ് എംപിമാരെ ലഭിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
'പ്രിയങ്ക വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വയനാട്ടിലെ എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഞാൻ വയനാട്ടിലെ സ്ഥിരം സന്ദർശകനായിരിക്കും, വയനാട്ടിലെ ജനങ്ങൾക്ക് എപ്പോഴും എന്നെ സമീപിക്കാം, വയനാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ ഞാൻ തയ്യാറാണ്. റായ്ബറേലിയുമായി എനിക്ക് പഴയ ബന്ധമുണ്ട്, അവിടെ വീണ്ടും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷേ അത് കഠിനമായ തീരുമാനമായിരുന്നു,' എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
പ്രിയങ്ക ജയിക്കുമെന്ന് ഉറപ്പിച്ച് രാഹുല്‍: