ന്യൂഡൽഹി :ഇന്ത്യയെ ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബയോടെക്‌നോളജി വകുപ്പിൻ്റെ ബയോ ഇ3 (BioE3) യ്‌ക്ക് (ബയോടെക്‌നോളജി ഫോർ ഇക്കോണമി, എൺവയോർൺമെൻ്റ്, എംപ്ലോയ്‌മെൻ്റ് ) അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ഹൈ പെർഫോമൻസ് ബയോ മാനുഫാക്‌ചറിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയത്തിനാണ് അംഗീകാരം നൽകിയത്. സീറോ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനും ഹരിത വളർച്ചയ്ക്കുമാണ് ബയോടെക്നോളജി വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
BioE3 നയത്തിൻ്റെ പ്രധാന സവിശേഷതകൾ എന്നത് മാനുഫാക്‌ചറിങ് സ്ഥാപിക്കുന്നതിലൂടെ സാങ്കേതിക വികസനവും വാണിജ്യവത്‌കരണം ത്വരിതപ്പെടുത്തുക എന്നതുമാണ്. ഹരിത വളർച്ചയുടെ പുനരുത്‌പാദന ബയോ ഇക്കണോമി മോഡലുകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം, ഈ നയം ഇന്ത്യയുടെ തൊഴിൽ സേനയുടെ വിപുലീകരണത്തിന് സഹായകമാവുകയും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ സഹായിക്കുകയും ചെയ്യുമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.
ഈ നയം 'നെറ്റ് സീറോ' കാർബൺ സമ്പദ്‌വ്യവസ്ഥ പോലെയുള്ള ഗവൺമെൻ്റിൻ്റെ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കും. പരിസ്ഥിതിയിലൂടെയുളള ജീവിതശൈലി, ജൈവ സമ്പദ്‌വ്യവസ്ഥ, പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ഹരിത വളർച്ചയുടെ പാതയിലേക്ക് നയിക്കുന്നതായിരിക്കും.