ജമ്മു (ജമ്മു&കശ്‌മീർ) :ജമ്മുവിലെ കലീത് ഗ്രാമത്തിന് സമീപം ഇന്നലെ (ജൂൺ 2) ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി അഖ്‌നൂർ ഉപജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നുപേരെ വിദഗ്‌ധ ചികിത്സയ്ക്കായി ജമ്മുവിലെ ജിഎംസിയിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായതാകാം അപകട കാരണമെന്നാണ് റിപ്പോർട്ട്.
'ജമ്മുവിലെ കലീത് ഗ്രാമത്തിന് സമീപം ബസ് മറിഞ്ഞതിനെ തുടർന്ന് 16 പേർക്ക് പരിക്കേറ്റു, അതിൽ 2 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. പരിക്കേറ്റവരെ ചികിത്സയ്ക്കായി അഖ്‌നൂരിലെ ഉപജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ കൂടുതൽ ചികിത്സയ്ക്കായി ജമ്മുവിലെ ജിഎംസിയിലേക്ക് മാറ്റിയിട്ടുണ്ട്' -അഖ്‌നൂർ ഉപജില്ല ആശുപത്രിയിൽ നിന്നുള്ള ഡോ വിജയ് മാധ്യമങ്ങളോട് പറഞ്ഞു.
നാല് ദിവസത്തിനിടെ അഖ്‌നൂർ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. മെയ് 30 ന്, തീർഥാടകരുമായി എത്തിയ ബസ് 150 അടി താഴ്‌ചയിലേക്ക് മറിഞ്ഞ്, 22 പേരുടെ ജീവൻ നഷ്‌ടപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ALSO READ :ചണ്ഡീഗഡില്‍ ചരക്ക് ട്രയിനുകളും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് അപകടം