കേരളം

kerala

ETV Bharat / bharat

ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി; ബസ് ഡ്രൈവർ ബലാത്സംഗം ചെയ്‌തതായി പരാതി - Bus Driver Rapes In Raipur - BUS DRIVER RAPES IN RAIPUR

റായ്‌പൂരില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ബസ് ഡ്രൈവർ ബലാത്സംഗം ചെയ്‌തതായി പരാതി.

BUS DRIVER RAPES WOMAN  RAIPUR RAPE BUS DRIVER  ബസ് ഡ്രൈവർ ബലാത്സംഗം ചെയ്‌തു  റായ്‌പൂർ ബലാത്സംഗം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 31, 2024, 10:31 PM IST

റായ്‌പൂർ : ബസ് സ്റ്റാൻഡിൽ വച്ച് 50-കാരിയെ ബസ് ഡ്രൈവർ ബലാത്സംഗം ചെയ്‌തതായി പരാതി. ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് അതിജീവിത പരാതിയില്‍ പറയുന്നു. വെള്ളിയാഴ്‌ച അർധരാത്രി ഭട്‌ഗാവ് അന്തർസംസ്ഥാന ബസ് സ്റ്റാൻഡിലാണ് സംഭവം.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ തിക്രപ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. അതിജീവിത മൂന്ന് ദിവസം മുമ്പ് റായ്‌പൂരിൽ വന്ന് ബസ് സ്റ്റാൻഡിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതി സ്‌ത്രീക്ക് ഭക്ഷണം വാങ്ങി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.

ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ഡ്രൈവറോടൊപ്പം മറ്റൊരു പ്രതിയെ കൂടെ പിടികൂടിയിരുന്നെങ്കിലും ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. 'പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച രാവിലെ ബിഎൻഎസ് സെക്ഷൻ 376 പ്രകാരം ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.'- തിക്രപ്പാറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ ധീരേന്ദ്ര ബഞ്ചാരെ പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് റായ്‌പൂരിൽ എത്തിയത് മുതൽ അതിജീവിത ഭട്‌ഗാവ് അന്തർസംസ്ഥാന ബസ് സ്റ്റാൻഡിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Also Read :അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 14 കാരന്‍ പിടിയില്‍

ABOUT THE AUTHOR

...view details