പാലനാട് (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശിലെ പാലനാട് ജില്ലയിലെ ചിലകലൂരിപ്പേട്ട് മണ്ഡലത്തിൽ ബസ് വൈദ്യുതി തൂണിൽ ഇടിച്ച് 20 യാത്രക്കാർക്ക് പരിക്കേറ്റു. കാമാക്ഷി ട്രാവൽസിന്‍റെ ബസാണ് ഹൈദരാബാദിൽ നിന്ന് കണ്ടുകൂരിലേക്ക് വരുന്ന വഴി അപകടത്തിൽ പ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.
ആന്ധ്രയിൽ ബസ് വൈദ്യുത തൂണിൽ ഇടിച്ചു 20 യാത്രക്കാർക്ക് പരിക്ക് - Bus Collides With Electric Pole - BUS COLLIDES WITH ELECTRIC POLE
ഹൈദരാബാദിൽ നിന്ന് ആന്ധ്രാപ്രദേശിലെ കണ്ടുകൂരിലേക്ക് വരുന്ന വഴിയാണ് ബസ് അപകടത്തിൽപ്പെട്ടത്
Published : Jun 1, 2024, 9:08 PM IST
ബസ് തൂണിൽ ഇടിക്കുമ്പോൾ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നും, അതിൽ 20 പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പരിക്കേറ്റ യാത്രക്കാരെ ചിലക്കലൂരിപേട്ടയിലെ സർക്കാർ ആശുപത്രിയിലേക്കും നരസറോപേട്ടിലെ സർക്കാർ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
Also Read : ശംഖുമുഖത്ത് ബോട്ട് അപകടം; ഒരാളെ കാണാതായി - Shankumugham Boat Accident