തിരുവനന്തപുരം : 308 വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജനുവരി 29ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.inല്‍ ലഭ്യമാണ്.
കാറ്റഗറി നമ്പര്‍: 505/2024-മെഡിക്കല്‍ ഓഫിസര്‍ (നേത്ര)-ഭാരതീയ ചികിത്സാ വകുപ്പ്- ശമ്പളം:55,200-1,15,300+2700 സ്‌പെഷ്യല്‍ പേ.
കാറ്റഗറി നമ്പര്‍: 506/2024-കൃഷി ഓഫിസര്‍-കാര്‍ഷിക വികസനം, കര്‍ഷക ക്ഷേമം വകുപ്പ്-ശമ്പളം: 55,200-1,15,300.
കാറ്റഗറി നമ്പര്‍: 507/2024-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഫിസിക്‌സ്)-കേരള ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ വകുപ്പ്-ശമ്പളം: 55,200-1,15,300.
കാറ്റഗറി നമ്പര്‍: 508/2024 & 509/2024-ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ട്രെയിനി-പൊലീസ് (ആംഡ് ബറ്റാലിയന്‍) വകുപ്പ്- ശമ്പളം: 45,600-95,600.
കാറ്റഗറി നമ്പര്‍: 510/2024 മുതല്‍ 512/2024 വരെ-സബ് ഇന്‍സ്‌പെക്‌ടര്‍ ഓഫ് പൊലീസ് ട്രെയിനി-പൊലീസ് (കേരള സിവില്‍ പൊലീസ്)- ശമ്പളം: 45,600-95,600.
കാറ്റഗറി നമ്പര്‍: 513/2024-ഡ്രാഫ്‌ട്‌സ്‌മാന്‍-പുരാവസ്‌തു വകുപ്പ്- ശമ്പളം: 27,900-63,700
കാറ്റഗറി നമ്പര്‍: 514/2024-ട്രേഡ്‌സ്‌മാന്‍ പോലിമര്‍ ടെക്‌നോളജി-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്-ശമ്പളം: 26,500-60,700.
കാറ്റഗറി നമ്പര്‍: 515/2024-പാംഗര്‍ ഇന്‍സ്ട്രക്‌ടര്‍- കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്- ശമ്പളം: 26,500-56,700.
കാറ്റഗറി നമ്പര്‍: 516/2024-സിവില്‍ സബ് എന്‍ജിനീയര്‍-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്-ശമ്പളം: 19,500-43,600.
കാറ്റഗറി നമ്പര്‍: 517/2024 -സിവില്‍ സബ് എന്‍ജിനീയര്‍ (സൊസൈറ്റി വിഭാഗം)-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് കയര്‍മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്- ശമ്പളം: 19,500-43,600.
കാറ്റഗറി നമ്പര്‍: 518/2024-എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം)-തസ്‌തിക മാറ്റം വഴി-വിദ്യാഭ്യാസ വകുപ്പ്-ശമ്പളം: 35,600-75,400.
കാറ്റഗറി നമ്പര്‍: 519/2024-യുപി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മാധ്യമം)- വിദ്യാഭ്യാസ വകുപ്പ്-ശമ്പളം: 35,600-75,400.
കാറ്റഗറി നമ്പര്‍: 520/2024-ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2-ആരോഗ്യ വകുപ്പ്-ശമ്പളം: 31,100-66,800.
മറ്റ് ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പിഎസ്‌സിയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ www.keralapsc.gov.inല്‍ ലഭ്യമാണ്.
Also Read: നീറ്റ് യുജി 2025: രജിസ്ട്രേഷന്‍, സിലബസ്, പരീക്ഷാ തീയതി അറിയേണ്ടതെല്ലാം