കേരളം

kerala

ETV Bharat / bharat

നൗഷേര ടണൽ ഹൈവേ പ്രൊജക്‌ട്; സുപ്രധാന നാഴികക്കല്ല് താണ്ടി ബിആർഒ - Border Roads Organisation BRO

അഖ്‌നൂർ-രാജൗരി-പൂഞ്ച് തുരങ്ക പാത 700 മീറ്റർ വിജയകരമായി കുഴിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ.

Naushera tunnel highway Project  നൗഷേര ടണൽ ഹൈവേ പ്രൊജക്‌ട്  Border Roads Organisation BRO  നൗഷേര തുരങ്ക നിർമാണം ബിആർഒ
Naushera tunnel highway Project

By ETV Bharat Kerala Team

Published : Jan 28, 2024, 4:53 PM IST

രജൗരി (ജമ്മു കശ്‌മീർ):അഖ്‌നൂറിനെയും രജൗരിയെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന 700 മീറ്റർ നൗഷേര തുരങ്ക നിർമാണം വിജയകരമായി പൂർത്തിയാക്കി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ Border Roads Organisation-BRO). അഖ്‌നൂർ-രാജൗരി-പൂഞ്ച് തുരങ്ക പാത 700 മീറ്റർ കുഴിച്ചാണ് ബിആർഒ നൗഷേര ടണൽ ഹൈവേ പ്രോജക്‌ടിൽ (Naushera tunnel highway Project) നിർണായക നേട്ടം കൈവരിച്ചത്.

ടണൽ പൂർത്തിയായതോടെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായ, അഖ്‌നൂറിനെ പൂഞ്ചുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 144-എയുടെ നിർമ്മാണത്തിൽ ഒരു പ്രധാന ഏടാണ് പിന്നിട്ടിരിക്കുന്നത്. നൗഷേറ ടണലിൽ തൊഴിലാളികൾ ആഘോഷ പരിപാടി സംഘടിപ്പിച്ചു.

700 മീറ്റർ നീളത്തിലാണ് തുരങ്കം വ്യാപിച്ചുകിടക്കുന്നത്. പൊതുജനങ്ങൾക്കായി തുറന്നു കൊടുത്താൽ അഖ്‌നൂറിനും പൂഞ്ചിനും ഇടയിലുള്ള ഒരു നിർണായക ലിങ്കായി നൗഷേര പദ്ധതി വർത്തിക്കും. ദേശീയ പാതയിലൂടെയുള്ള സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനും പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് ബോർഡർ റോഡ്‌സ് ഡയറക്‌ടർ ജനറൽ (ഡിജിബിആർ) ലെഫ്റ്റനൻ്റ് ജനറൽ രഘു ശ്രീനിവാസൻ പറഞ്ഞു (Director General of Border Roads (DGBR) Lieutenant General Raghu Srinivasan). "കഴിഞ്ഞ വർഷം നവംബർ 20 ന് സമാനമായ ഒരു വഴിത്തിരിവ് കണ്ടി ടണലിൽ കൈവരിച്ചിരുന്നു.

രജൗരി, പൂഞ്ച് മേഖലകളിൽ മികച്ച കണക്റ്റിവിറ്റി നൽകുന്നതിനുള്ള ബിആർഒയുടെ തുടർച്ചയായ ശ്രമങ്ങളുടെ വിജയമാണിത്. എൻഎച്ച് പദ്ധതിയുടെ പ്രവർത്തികൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്'' ലഫ്റ്റനൻ്റ് ജനറൽ രഘു ശ്രീനിവാസൻ പറഞ്ഞു. നിർദിഷ്‌ട സമയത്തിന് മുമ്പ്, 2026 ഓടെ തന്നെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു-പൂഞ്ച് മേഖലയിലെ പ്രധാന കേന്ദ്രങ്ങളുമായി വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള നിർണായക റോഡ് പദ്ധതികൾക്കാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ നേതൃത്വം നൽകുന്നത്. ജമ്മു-പൂഞ്ച് ലിങ്കും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാൻ കഴുയുമെന്നും ലഫ്റ്റനൻ്റ് ജനറൽ കൂട്ടിച്ചേർത്തു.

പ്രതിരോധ സേനയുടെ നീക്കത്തെ സഹായിക്കുന്നതിനായി റോഡ് പദ്ധതികളിലും പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തികളിലും നടന്നുകൊണ്ടിരിക്കുന്ന മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. അടിസ്ഥാന സൗകര്യ വികസനം ഒരു തുടർച്ചയായ പ്രക്രിയയാണ്.

അന്താരാഷ്‌ട്ര അതിർത്തി (International Border- IB), നിയന്ത്രണ രേഖ (Line of Control- LC), യഥാർഥ നിയന്ത്രണ രേഖ (Line of Actual Control - LAC) എന്നിങ്ങനെ തന്ത്രപ്രധാനമായ റോഡുകൾ നിർമ്മിച്ചും നവീകരിച്ചും പ്രതിരോധ - അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, ഉധംപൂർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയിലും ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ സുപ്രധാന മുന്നേറ്റം നടത്തിയിരുന്നു. ഉധംപൂർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ കത്രയ്‌ക്കും റിയാസിക്കും ഇടയിലുള്ള 3,209 മീറ്റർ നീളമുള്ള ടണലിന്‍റെ നിർമാണമാണ് വിജയകരമായി പൂർത്തിയാക്കിയത്. വിദൂര മേഖലയിലേക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി വാഗ്‌ദാനം ചെയ്യുന്ന പദ്ധതി ഒരു പ്രധാന ചുവടുവയ്‌പ്പാകുമെന്നാണ് വിലയിരുത്തപ്പടുന്നത്.

ABOUT THE AUTHOR

...view details