കേരളം

kerala

ETV Bharat / bharat

പ്രിയപ്പെട്ട നായയെ അമ്മ അടിച്ചു; ആത്മഹത്യ ചെയ്‌ത് 14 വയസുകാരന്‍ - 14 Years Boy Commits Suicide - 14 YEARS BOY COMMITS SUICIDE

വളര്‍ത്തു നായയെ അമ്മ മര്‍ദിച്ചതിന്‍റെ പേരില്‍ 14 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു.

ഒന്‍പതാം ക്ലാസ്സ് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു  SUICIDE CASE  14 വയസ്സുകാരന്‍ ആത്മഹത്യ ചെയ്‌തു
രാജ്‌വീര്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 8, 2024, 4:22 PM IST

മുംബൈ: വളര്‍ത്തുനായയെ അമ്മ അടിച്ചതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്‌ത് പതിനാലു വയസുകാരന്‍. മഹാരാഷ്‌ട്ര ഛത്രപതി സംഭാജിനഗറിലെ മിൽകോർണർ ഏരിയയിലാണ് സംഭവം. അമ്മ പലചരക്ക് കട നടത്തിവരികയാണ്. ഇവരുടെ ഏകമകനാണ് മരിച്ച രാജ്‌വീര്‍. വീടിന്‍റെ അകം മലിനമാക്കിയതിന് വെള്ളിയാഴ്‌ചയാണ് കുട്ടിയുടെ അമ്മ നായയെ മർദിച്ചത്.

ആ സമയം കുട്ടി തൻ്റെ സുഹൃത്തുക്കളോടൊപ്പം വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. നായയെ മര്‍ദിച്ചതിന് ശേഷം അമ്മ കുട്ടിയോട് ദേഷ്യപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെ കിടപ്പുമുറിയിൽ പോയ 14-കാരന്‍ ജീവനൊടുക്കുകയായിരുന്നു. അമ്മയും അയൽവാസികളും ചേര്‍ന്ന് ഉടൻ തന്നെ അബോധാവസ്ഥയിലായ കുട്ടിയെ ഘാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ക്രാന്തി ചൗക്ക് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ സുനിൽ മാനെ ഇടിവി ഭാരത് റിപ്പോർട്ടറോട് പറഞ്ഞു. രാജ്‌വീര്‍ ,ജൂബിലി പാർക്ക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. അച്ഛൻ അന്ധനാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് , കുട്ടിയുടെ അമ്മയെ മസ്‌തിഷ്‌കാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞുവെന്നും സീനിയർ പൊലീസ് ഇൻസ്പെക്‌ടർ സുനിൽ മാനെ കൂട്ടിച്ചേർത്തു.

ALSO READ:ബക്കറ്റിലെ വെള്ളത്തില്‍ വീണു: 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details