ചെന്നൈ : കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനകത്ത് ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂർ വൈകി. തുരൈപ്പാക്കത്ത് സ്ഥിതി ചെയ്യുന്ന ഇൻഡിഗോ കോൾ സെൻ്ററിൽ നിന്നാണ് വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് വന്നത്.
ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; സര്‍വീസ് രണ്ടു മണിക്കൂർ വൈകി - BOMB THREAT IN INDIGO FLIGHT - BOMB THREAT IN INDIGO FLIGHT
ഇൻഡിഗോ വിമാനത്തിനകത്ത് ബോംബ് ഭീഷണിയുണ്ടെന്ന് ഇൻഡിഗോ കോൾ സെൻ്ററിൽ നിന്നുളള മുന്നറിയിപ്പിനെത്തുടർന്നാണ് രണ്ട് മണിക്കൂർ വൈകിയത്. സുരക്ഷ പരിശോധനകൾക്ക് ശേഷം വിമാനം 10.30 ന് പുറപ്പെട്ടു.
Representative Image (ETV Bharat)
By PTI
Published : Jun 3, 2024, 12:58 PM IST
ഉടൻ തന്നെ അധികൃതർ വിമാനം 'ഐസൊലേറ്റഡ് ബേ'യിലേക്ക് മാറ്റുകയും സുരക്ഷ പരിശോധന നടത്തുകയും ചെയ്‌തു. സുരക്ഷ നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10.30 ഓടെ വിമാനം പുറപ്പെട്ടു.
Also Read:പുൽവാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മേഖലയില്‍ പരിശോധന