കേരളം

kerala

ETV Bharat / bharat

കോടതി വളപ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അഭിഭാഷകന്‍ കൊല്ലപ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക് - Blast In Patna Civil Court Campus

പറ്റ്ന കോടതിയില്‍ സ്ഫോടനം, ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

Blast  Lawyer Dead  Patna Civil Court  Several Others Injured
Blast In Patna Civil Court Campus: Lawyer Dead, Several Others Injured

By ETV Bharat Kerala Team

Published : Mar 13, 2024, 4:36 PM IST

പറ്റ്ന :ബിഹാറിലെ പറ്റ്‌നയില്‍ കോടതി വളപ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അഭിഭാഷകന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട് (Patna Civil Court). പിരാഫോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രാഥമിക വിവരങ്ങള്‍ പ്രകാരം പരിക്കേറ്റവരിലേറെയും അഭിഭാഷകരാണ്. ഇവരില്‍ പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Also Read: രാമേശ്വരം കഫേ സ്‌ഫോടനം; ബെല്ലാരി സ്വദേശി എൻഐഎ കസ്റ്റഡിയില്‍

ദേവേന്ദ്ര പ്രസാദ് എന്ന അഭിഭാഷകനാണ് മരിച്ചത്. ഇദ്ദേഹം ഭിന്നശേഷിക്കാരനായിരുന്നു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് അഭിഭാഷകര്‍ ധര്‍ണ നടത്തി(Lawyer Dead, Several Others Injured).

ABOUT THE AUTHOR

...view details