ആകാശ നിരീക്ഷകർക്ക് അപൂർവ കാഴ്‌ചാ വിസ്‌മയം സമ്മാനിക്കാനൊരുങ്ങി ബ്ലാക്ക് മൂൺ പ്രതിഭാസം. ഇന്ന് രാത്രി ബ്ലാക്ക് മൂൺ പ്രതിഭാസം ദൃശ്യമാകും. 2024 ഡിസംബർ 31ന് പുലർച്ചെ 3:57 മുതൽ ആണ് ഇന്ത്യയിൽ ഈ പ്രതിഭാസം അനുഭവപ്പെടുക.
നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാവുന്ന ആകാശക്കാഴ്‌ചയാണിത്. ഒരു മാസത്തിൽ രണ്ട് തവണ അമാവാസി സംഭവിക്കുന്നതാണ് ബ്ലാക്ക് മൂൺ പ്രതിഭാസം. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ സ്ഥാനം പിടിക്കുമ്പോൾ മികച്ച ആകാശനിരീക്ഷണ അനുഭവമാണ് ബ്ലാക്ക് മൂൺ നൽകുക. ചന്ദ്രൻ്റെ പ്രകാശമുള്ള വശം ഭൂമിയിൽ നിന്ന് അകന്നു പോവുകയും ആകാശം ഇരുണ്ടതായി മാറുകയും ചെയ്യും.
ഇന്ന് രാത്രി പടിഞ്ഞാറൻ ആകാശത്ത് ശുക്രൻ, ശനി തുടങ്ങിയ ഗ്രഹങ്ങൾ കൂടുതൽ തെളിമയോടെ കാണാനാകും. വ്യാഴവും ചൊവ്വയും കിഴക്ക് തിളങ്ങും. കൂടാതെ ചന്ദ്രപ്രകാശത്തിൻ്റെ അഭാവം, 2025 ജനുവരി 2-3 ന് നായി വരാനിരിക്കുന്ന ക്വാഡ്രാൻ്റിഡ് ഉൽക്കാവർഷം പോലുള്ള പ്രതിഭാസങ്ങളുടെ ദൃശ്യപരതയും വർധിപ്പിക്കും. ചാന്ദ്രചക്രം ശരാശരി 29.5 ദിവസമാണ്, ഇതുകൊണ്ടാണ് 30 അല്ലെങ്കിൽ 31 ദിവസങ്ങളുള്ള ഒരു മാസത്തിൽ രണ്ട് അമാവാസികൾക്ക് സാധ്യത ഉണ്ടാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെളിഞ്ഞ ആകാശവും കുറഞ്ഞ പ്രകാശ മലിനീകരണവുമുള്ള എവിടെയും മികച്ച ദൃശ്യാനുഭവം ലഭ്യമാകും. ഹിൽ സ്റ്റേഷനുകൾ അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങൾ പോലെയുള്ള സ്ഥലങ്ങളും മികച്ച കാഴ്ച്ചാനുഭവം സമ്മാനിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍