ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എല്ലായ്‌പ്പോഴും ഒളിച്ചോടുന്ന അഴിമതിയുടെ കിരീടം വയ്ക്കാത്ത രാജാവെന്ന് വിമർശിച്ച് ബിജെപി. ആംആദ്‌മി പാർട്ടി എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമർശത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ വസന്തിയിൽ നോട്ടിസ് നൽകാൻ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോളുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെയാണ് ബിജെപിയുടെ വിമർശനം (BJP criticize Kejriwal crownless king of corruption on the run).
എഎപി എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിക്കുകയാണെന്ന അദ്ദേഹത്തിന്‍റെ വാദത്തെ തുടർന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടിസ് നൽകാൻ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്‌ച രാവിലെ കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിയത്.
അസിസ്‌റ്റൻ്റ് കമ്മീഷണർ ഓഫ് പൊലീസ് (ACP) ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള ഡൽഹി പൊലീസ് സംഘമായിരുന്നു മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. നോട്ടിസ് കെജ്‌രിവാളിൻ്റെ പേരുളളതിനാൽ മാത്രമേ അവർക്ക് കൈമാറൂ എന്ന് ശഠിക്കുകയും അതേസമയം നോട്ടീസ് എടുക്കാനും ക്രൈംബ്രാഞ്ചിന് സ്വീകരണം നൽകാനും തയ്യാറായിരുന്നെന്ന് മുഖ്യമന്ത്രിയുടെ വസതിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. .
സംഭവത്തെ തുടർന്ന് രൂക്ഷമായ പ്രതികരണവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പ്രതികരിച്ചു. ഇതൊരു വിചിത്രമായ സാഹചര്യമാണെന്നും ഡൽഹിയിലെ ജനങ്ങൾ ഇന്ന് കെജ്‌രിവാളിനെ ഓടിപ്പോയവനെന്ന് വിളിക്കാൻ നിർബന്ധിതരാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.