കേരളം

kerala

ETV Bharat / bharat

'വയനാട്ടിലെ ജനങ്ങൾ നിർഭാഗ്യവാന്മാര്‍'; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി - BJP LEADER SLAMS PRIYANKA GANDHI

വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടത് വികസനവും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമാണെന്ന് ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം പറഞ്ഞു.

PRIYANKA GANDHI WAYANAD  BJP WAYANAD BY ELECTION  പ്രിയങ്ക ഗാന്ധി വയനാട്  കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി
Dushyant Gautam (ETV Bharat)

By ANI

Published : Oct 24, 2024, 5:32 PM IST

ന്യൂഡൽഹി: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും പ്രിയങ്ക ഗാന്ധിയെയും വിമർശിച്ച് ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം. രാഹുൽ ഗാന്ധി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് വികസനവും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമാണ് വേണ്ടതെന്നും ദുഷ്യന്ത് ഗൗതം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ ജനങ്ങൾ വളരെ നിർഭാഗ്യവാന്മാരാണ്. അവർ ആദ്യം രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചു. പക്ഷേ 5 വർഷം അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്‌തില്ല. എന്നിട്ടും അദ്ദേഹം അവിടെ വീണ്ടും ജയിച്ചു. എന്നാല്‍ വയനാട്ടിലെ ജനങ്ങളെ വിട്ടുപോവുകയാണ് രാഹുൽ ഗാന്ധി ചെയ്‌തത്.

ഇനിയും വയനാട്ടുകാര്‍ കുഴിയിലേക്ക് ചാടില്ല. അവർക്ക് വികസനവും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ ആവശ്യമാണ്. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ വിജയിപ്പിക്കുമെന്നും ദുഷ്യന്ത് ഗൗതം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും വയനാടിനെ ചൊല്ലി കോൺഗ്രസ് പാർട്ടിയെ പരിഹസിച്ചു. കോണ്‍ഗ്രസിന് സുഖമുള്ള സീറ്റുകളിൽ മാത്രമാണ് മത്സരിക്കുന്നത് എന്നും അതിനാലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് ഓടിപ്പോയതെന്നും പ്രദീപ് ഭണ്ഡാരി വിമര്‍ശിച്ചു. മുസ്‌ലിം വോട്ട് 30 ശതമാനമോ അതില്‍ കൂടുതലോ ഉള്ളതായ മണ്ഡലത്തിലാണ് ഗാന്ധി കുടുംബം മത്സരിക്കുക എന്നാണ് ബിജെപി വക്താവിന്‍റെ കണ്ടെത്തല്‍. ഗാന്ധി കുടുംബത്തിന് അവിടങ്ങള്‍ സുരക്ഷിത സ്ഥാനമാണെന്നും ബിജെപി വക്താവ് പറഞ്ഞു.

ഒക്‌ടോബർ 23നാണ് പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 15 സംസ്ഥാനങ്ങളിലായി 47 നിയമസഭ സീറ്റുകളിലേക്ക് നവംബർ 13നാണ് വോട്ടെടുപ്പ് നടക്കുക. വയനാട്ടിലും ഇതേദിവസമാണ് തെരഞ്ഞെടുപ്പ്. ജാർഖണ്ഡിലെ ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പും നവംബർ 13ന് നടക്കും.

Also Read:ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം സമാജ്‌വാദി പാർട്ടിയുടെ സൈക്കിൾ ചിഹ്നത്തിൽ മത്സരിക്കും; അഭിമാനപോരാട്ടമെന്ന് അഖിലേഷ് യാദവ്

ABOUT THE AUTHOR

...view details