ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്ത് ആംആദ്‌മിയുടെ ഭരണത്തിന് വിരാമമിട്ട് ബിജെപി അധികാരത്തിലേക്കെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടുമ്പോള്‍ ആകെയുള്ള 70 സീറ്റുകളില്‍ ഭൂരിപക്ഷ സീറ്റുകളില്‍ ബിജെപിയുടെ മുന്നേറ്റമാണ് പ്രകടമാകുന്നത്. കമ്മിഷന്‍റെ ഫലപ്രകാരം 38 സീറ്റുകളില്‍ ബിജെപിയും 27 സീറ്റുകളില്‍ എഎപിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
അതേസമയം, ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലീഡ് നില തിരിച്ചുപിടിച്ചു. നിലവിലെ ട്രെൻഡ് അനുസരിച്ച്, 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ ബിജെപി തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ട്.
2015 മുതൽ ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന ആം ആദ്‌മി പാർട്ടിക്ക് ഇതോടെ രാജ്യതലസ്ഥാനം നഷ്‌ടമാകും. ആം ആദ്‌മി പാർട്ടി രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ രാഷ്‌ട്രീയ വെല്ലുവിളിയാകും ഈ തെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ രാവിലെ 10 മണി വരെയുള്ള ഫലപ്രകാരം മുന്നിട്ട് നിൽക്കുന്ന ബിജെപി സ്ഥാനാർഥികള്‍
1. നെരേല - രാജ് കരൺ ഖത്രി
2. റിതാല - കുൽവന്ത് റാണ
3. ബവാന - രവീന്ദർ ഇന്ദ്രജ് സിംഗ്
4. മുണ്ട്ക - ഗജേന്ദർ ഡ്രാൽ
5. മംഗോൾ പുരി - രാജ് കുമാർ ചൗഹാൻ
6. ഷാലിമാർ ബാഗ് - രേഖ ഗുപ്ത
7. ഷക്കൂർ ബസ്തി - കർണയിൽ സിംഗ്
8. ത്രി നഗർ - തിലക് റാം ഗുപ്ത
9. പട്ടേൽ നഗർ - രാജ് കുമാർ ആനന്ദ്
10. മാദിപൂർ - കൈലാഷ് ഗാംഗ്വാൾ
11. രജൗരി ഗാർഡൻ - മഞ്ജീന്ദർ സിംഗ് സിർസ
12. ഹരി നഗർ - ശ്യാം ശർമ്മ
13. ഉത്തം നഗർ - പവൻ ശർമ്മ
14. ദ്വാരക - പർദുയം സിംഗ് രജ്പുത്
15. മതിയാല - സന്ദീപ് സെഹ്‌രാവത്
16. നജഫ്ഗഡ് - നീലം പഹൽവാൻ
17. ബിജ്വാസൻ - കൈലാഷ് ഗഹ്ലോട്ട്
18. പാലം - കുൽദീപ് സോളങ്കി
19. ഡൽഹി കാൻ്റ് - ഭുവൻ തൻവാർ
20. രജീന്ദർ നഗർ - ഉമംഗ് ബജാജ്
21. കസ്തൂർബാ നഗർ - നീരജ് ബസോയ
22. ആർ.കെ.പുരം - അനിൽകുമാർ ശർമ്മ
23. ഛത്തർപൂർ - കർത്താർ സിംഗ് തൻവാർ
24. സംഘം വിഹാർ - ചന്ദൻ കുമാർ ചൗധരി
25. ഗ്രേറ്റർ കൈലാഷ് - ശിഖ റോയ്
26. കൽക്കാജി - രമേഷ് ബിധുരി
27. ഓഖ്ല - മനീഷ് ചൗധരി
28. കോണ്ട്ലി - പ്രിയങ്ക ഗൗതം
29. പട്പർഗഞ്ച് - രവീന്ദർ സിംഗ് നേഗി (രവി നേഗി)
30. ലക്ഷ്മി നഗർ - അഭയ് വർമ