ന്യൂഡൽഹി:അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകള്‍ രാഷ്‌ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിൻ്റെ കാപട്യമാണ് വെളിപ്പെടുത്തുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ കോൺഗ്രസ് അദ്ദേഹത്തെ പലതവണ അവഗണിച്ചിട്ടുണ്ടെന്നും വൈഷ്‌ണവ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൻമോഹൻ സിങിന് സ്‌മാരകം നിർമിക്കുന്നതിന് ഉചിതമായ സ്ഥലം നൽകാതെ ബിജെപി സർക്കാർ അപമാനിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാർക്ക് രാജ്ഘട്ടിനോടു ചേർന്ന് സമാധിക്കും സ്‌മാരകത്തിനുമായി സ്ഥലം അനുവദിക്കുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പൊതുശ്‌മശാനമായ നിഗംബോധ് ഘട്ടിൽ സംസ്‌കാരം നടത്തിയതെന്ന് കോൺഗ്രസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് അശ്വിനി വൈഷ്‌ണവ് മറുപടിയുമായി രംഗത്തെത്തിയത്.