ഗോപാൽഗഞ്ച്:ബിഹാറിലെ ഒരു സ്‌കൂളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധ്യാപിക അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി. 'പ്രധാനമന്ത്രി നരേന്ദ്ര മോദി പത്ത് വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു' എന്ന വാചകം വിദ്യാര്‍ഥികള്‍ക്ക് വിവര്‍ത്തനം ചെയ്യാൻ അധ്യാപിക നല്‍കിയതാണ് വിവാദമായത്. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ജെയ്‌ത്പൂർ രുദ്രാപൂർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
വിവാദമായ വിവർത്തനം സ്‌കൂളിലെ വിദ്യാർത്ഥികൾ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഒക്‌ടോബർ അഞ്ചിന് സ്‌കൂളിലെ അധ്യാപിക സുൽത്താന ഖാട്ടൂൺ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു വാചകം പരിഭാഷപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഇതിനുപിന്നാലെയാണ്, അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അധ്യാപിക വിദ്യാർഥികൾക്ക് രാഷ്ട്രീയവും വിവാദപരവുമായ വിവർത്തനങ്ങൾ നൽകാറുണ്ടെന്ന് രക്ഷിതാക്കൾ പരാതിയിൽ വ്യക്തമാക്കി.
അധ്യാപികയോട് വിശദീകരണം തേടി സ്‌കൂള്‍ അധികൃതര്‍: