കേരളം

kerala

സിന്ധുദുർഗില്‍ ശിവജിയുടെ മറ്റൊരു വലിയ പ്രതിമ ഉയരും; കുറ്റം നാവിക സേനയുടേതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് - New Statue of Shivaji Maharaj

By ETV Bharat Kerala Team

Published : Aug 27, 2024, 10:40 PM IST

സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്‍റെ മറ്റൊരു വലിയ പ്രതിമ ഉയരുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു.

MAHRASHTRA STATUE SHIVAJI MAHARAJ  NEW STATUE OF SHIVAJI MAHARAJ  മഹാരാഷ്‌ട്ര ശിവജി പ്രതിമ തകര്‍ന്നു  ദേവേന്ദ്ര ഫഡ്‌നാവിസ് ശിവജി പ്രതിമ
Maharashtra Deputy Chief Minister Devendra Fadnavis (ETV Bharat)

മുംബൈ : സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്‍റെ മറ്റൊരു വലിയ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രതിമ തകര്‍ന്നത് മഹാരാഷ്‌ട്രയില്‍ വലിയ രാഷ്‌ട്രീയ വിഷയമായി ഉയര്‍ന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഡിസംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്‌ഛാദനം ചെയ്‌ത ശിവജിയുടെ 35 അടി നീളമുള്ള പ്രതിമ ഇന്നലെ (26-08-2028) ഉച്ചയോടെയാണ് തകർന്നത്.

പ്രതിമയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് സംസ്ഥാന സർക്കാരല്ല, നാവിക സേനയാണ് എന്ന് ഫഡ്‌നാവിസ് ന്യായീകരിച്ചു. ഉയർന്ന കാറ്റിന്‍റെ വേഗതയും ഇരുമ്പിന്‍റെ ഗുണനിലവാരവും പോലുള്ള പ്രാദേശിക ഘടകങ്ങൾ പ്രതിമ നിർമ്മിച്ചവര്‍ അവഗണിച്ചിരിക്കാം എന്നും ഫഡ്‌നാവിസ് പറഞ്ഞു. കടൽക്കാറ്റുമായി സമ്പർക്കം പുലർത്തുന്നതിനാൽ തുരുമ്പെടുക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും ഫഡ്‌നാവിസ് വിശദീകരിച്ചു.

അതേ സ്ഥലത്ത് ഛത്രപതി ശിവജി മഹാരാജിന്‍റെ ഒരു വലിയ പ്രതിമ നിർമ്മിക്കാനാണ് തീരുമാനമെന്ന് ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അരോചകമാണെന്നും വിഷയത്തെ രാഷ്‌ട്രീയവത്കരിക്കേണ്ടതില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തില്‍ അടിച്ച കാറ്റാണ് പ്രതിമ തകരാന്‍ കാരണമായത് എന്നായിരുന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വിശദീകരണം.

Also Read :പ്രധാനമന്ത്രി പോകുന്നിടത്തെല്ലാം പ്രശ്‌നം; ശിവജി മഹാരാജിന്‍റെ പ്രതിമ തകർന്ന സംഭവത്തില്‍ കോൺഗ്രസ്

ABOUT THE AUTHOR

...view details