കേരളം

kerala

ETV Bharat / bharat

രാഹുൽ കേംബ്രിഡ്‌ജിലേക്ക് ; ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടവേള - ഭാരത് ജോഡോ ന്യായ് യാത്ര

മാർച്ച് 5ന് ഉച്ചയ്ക്ക് 2 മണിക്ക് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ദർശനം നടത്തുമെന്ന് ജയറാം രമേശ്.

Bharat Jodo Nyay Yatra rahul gandhi jairam ramesh ഭാരത് ജോഡോ ന്യായ് യാത്ര രാഹുൽ ഗാന്ധി
Congress announces that Bharat Jodo Nyay Yatra is taking a break

By PTI

Published : Feb 21, 2024, 3:29 PM IST

ന്യൂഡല്‍ഹി :ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടവേള നല്‍കുന്നുവെന്നറിയിച്ച് കോണ്‍ഗ്രസ്. ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര ഇടവേള എടുക്കുന്നത്. രാഹുൽ ഗാന്ധിക്ക് കേംബ്രിഡ്‌ജ് സർവകലാശാലയിൽ രണ്ട് പ്രത്യേക പ്രഭാഷണങ്ങൾ നടത്താനും, ന്യൂഡൽഹിയിലെ പ്രധാന യോഗങ്ങളിൽ പങ്കെടുക്കാനുമുള്ളതിനാലാണ് ഇടവേള. ഫെബ്രുവരി 22, 23 തീയതികളിൽ കാൺപൂരിലെ പദയാത്രയ്ക്ക് ശേഷം യാത്രയ്ക്ക് വിശ്രമ ദിനങ്ങളായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.

ഫെബ്രുവരി 24ന് രാവിലെ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നും ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കും. തുടര്‍ന്ന് രാജസ്ഥാനിലെ ധോൽപൂരിൽ എത്തുന്നതിന് മുമ്പായി സംഭാൽ, അലിഗഡ്, ഹത്രാസ്, ആഗ്ര എന്നീ ജില്ലകളിലായി പര്യടനം നടത്തുമെന്നും ജയറാം രമേശ് പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇടവേളയ്ക്ക് ശേഷം മാർച്ച് 2ന് ഉച്ചയ്ക്ക് 2 മണിക്ക് ധോൽപൂരിൽ നിന്നും ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും. മധ്യപ്രദേശിലെ മറ്റ് ജില്ലകള്‍ ഉൾപ്പടെ മൊറേന, ഗ്വാളിയോർ, ശിവപുരി, ഗുണ, ഷാജാപൂർ, ഉജ്ജയിൻ എന്നിവിടങ്ങളിലും പര്യടനം നടത്തും (Bharat Jodo Nyay Yatra is taking break).

മാർച്ച് 5ന് ഉച്ചയ്ക്ക് 2 മണിക്ക് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ദർശനം നടത്തുമെന്നും ജയറാം രമേശ് അറിയിച്ചു. 2022 നവംബർ 29 ന് ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി അവസാനമായി ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

ABOUT THE AUTHOR

...view details