പട്‌ന : എഡിഎമ്മിന്‍റെ കൂടെ ബാഡ്‌മിൻ്റൺ കളിക്കാന്‍ വിസമ്മതിച്ച യുവ താരങ്ങളെ ആക്രമിച്ചതായി പരാതി. എഡിഎം ശിശിർ കുമാർ മിശ്രയാണ് യുവ താരങ്ങളെ ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചത്. കൂടാതെ ചീത്ത വിളിക്കുകയും ബാറ്റ് തകര്‍ക്കുകയും ചെയ്‌തു. ശധേപുര ജില്ലയിലെ ബിപി മണ്ഡല്‍ ഇൻഡോർ സ്റ്റേഡിയത്തില്‍ ശനിയാഴ്‌ച (നവംബര്‍ 30) വൈകിട്ടാണ് സംഭവം ഉണ്ടായത്.
'താനൊരു ജില്ലാ താരമാണ്. വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെ സ്ഥിരമായി കളിക്കാൻ ഇവിടെ വരാറുണ്ട്. ഇന്നലെ ഏഴ് മണിക്ക് തിരിച്ച് പോകാനൊരുങ്ങിയപ്പോൾ എഡിഎം കൂടെ കളിക്കാൻ ആവശ്യപ്പെട്ടു. അത് എതിർത്തപ്പോൾ അദ്ദേഹവും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ കോര്‍ട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു.
രണ്ട് മത്സരം കളിച്ചപ്പോഴേക്കും താൻ വളരെ ക്ഷീണിതനായി. പക്ഷേ വീണ്ടും കളിക്കാന്‍ എഡിഎം നിര്‍ബന്ധിച്ചു. കളിക്കാന്‍ പറ്റാതായപ്പോള്‍ എഡിഎം ദേഷ്യപ്പെടുകയും ബാറ്റ് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്‌തു. അതിന് സമ്മതിക്കാതിരുന്നപ്പോള്‍ എഡിഎം സ്വന്തം ബാറ്റ് കൊണ്ട് അടിച്ചു. ഓടിയപ്പോള്‍ എഡിഎം പുറകെ വന്ന് അടിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തു' -ഒരു താരം ഇടിവി ഭാരതിനോട് പറഞ്ഞു.
'താനും സുഹൃത്തും ഏഴ് മണിക്ക് വീട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുമ്പോള്‍, എഡിഎം സാഹബ് തങ്ങളെ പിടികൂടി കോർട്ടിലേക്ക് കൊണ്ടുപോയി. ബാഡ്‌മിൻ്റൺ കളിക്കാൻ ആവശ്യപ്പെടുകയും രണ്ട് മൂന്ന് മത്സരങ്ങൾ കളിക്കുകയും ചെയ്‌തു.