കേരളം

kerala

ETV Bharat / bharat

ബീഫ് നിരോധിച്ച് അസം; വിവാഹ ചടങ്ങുകളിലടക്കം ബീഫ് വിളമ്പരുതെന്ന് നിര്‍ദ്ദേശം - ASSSAM BANS BEEF

മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ കൂടിയ മന്ത്രിസഭായോഗമാണ് ബീഫിന് നിരോധനം ഏര്‍പ്പെടുത്തിയത്

ASAM BEEF BAN  BEEF BAN  COW SLAUGHTER BAN  ബീഫ് നിരോധനം
Himanta Biswa Sarma (ETV Bharat)

By ETV Bharat Kerala Team

Published : Dec 4, 2024, 8:18 PM IST

ഗുവാഹത്തി: അസമിൽ ബീഫിന് നിരോധനം ഏര്‍പ്പെടുത്തി മന്ത്രിസഭായോഗം. മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ കൂടിയ മന്ത്രിസഭായോഗമാണ് ബീഫിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ബീഫ് വിളമ്പാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. പൊതുഇടങ്ങളിലും കൂടിച്ചേരലുകളിലും ബീഫ് പാടില്ലെന്നും പറയുന്നുണ്ട്.

'2021 ലെ അസം കന്നുകാലി സംരക്ഷണ നിയമത്തെക്കുറിച്ച് ഞങ്ങൾ വിശദമായ ചർച്ച നടത്തി. അത് ശക്തമായ നിയമനിർമ്മാണമായിരുന്നു, പക്ഷേ പൊതു ഉപഭോഗത്തിൻ്റെ വിഷയം നിയമത്തിൽ പരാമർശിച്ചിട്ടില്ല. ഇന്നത്തെ മന്ത്രിസഭയിൽ അസമിലെ ഒരു ഹോട്ടലിലും റെസ്‌റ്ററൻ്റുകളിലും ബീഫ് നൽകില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. സാംസ്‌കാരിക, മതപരമായ യോഗങ്ങൾ പോലുള്ള സാമൂഹിക യോഗങ്ങളിലും ബീഫ് കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു,' മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ മാധ്യമങ്ങളോടു പറഞ്ഞു.

ഭൂപെൻ ബോറയും റാക്കിബുൾ ഹുസൈനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അസമിലെ ബീഫ് ഉപഭോഗത്തിൽ ഏറെ ആശങ്കാകുലരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ നിലനിന്ന നിയമത്തിൽ ഈ പുതിയ നിരോധനങ്ങൾ ഉൾപ്പെടുത്തുന്നതിന് അവർ തങ്ങളോട് സഹകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ
  1. ബിജെപി ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചെന്ന് ആരോപണം; ലക്ഷ്യം ഉപതെരഞ്ഞെടുപ്പ്, അസം രാഷ്ട്രീയത്തിലേക്ക് 'ബീഫ്' കടക്കുമ്പോള്‍
  2. 'കോൺഗ്രസ് ആവശ്യപ്പെട്ടാല്‍ ബീഫ് നിരോധിക്കും': ഹിമന്ത ബിശ്വ ശർമ്മ
  3. സവര്‍ക്കര്‍ ബീഫ് കഴിച്ചെന്ന് കോണ്‍ഗ്രസ്, ഇല്ലെന്ന് ബിജെപി; രാഹുല്‍ ഗാന്ധി ആധുനിക ജിന്നയെന്നും വിമര്‍ശനം

ABOUT THE AUTHOR

...view details