അഗർത്തല:തൃപുരയിലെ യേർപൂര്‍ മേഖലയില്‍ നിന്ന് 2,60,000 യബ ഗുളികകൾ കണ്ടെടുത്തു. അന്താരാഷ്‌ട്ര വിപണിയിൽ 52 കോടി രൂപ വിലവരുന്ന ഗുളികളാണ് അസം റൈഫിൾസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു വാഹനവും പിടിച്ചെടുത്തതായി അസം റൈഫിൾസ് മേജർ പൂർവ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'നശ മുക്ത് ഭാരത്' പദ്ധതിയുടെയും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ കാമ്പെയ്‌നിന്‍റെയും ഭാഗമായാണ് അസം റൈഫിള്‍സ് മയക്കുമരുന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്ന് അഗർത്തലയിലെ കസ്‌റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് ഡിപിഎഫ് യൂണിറ്റിലേക്ക് കൈമാറി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും