ന്യൂഡല്‍ഹി:18ആം ലോക്‌സഭയില്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്‌ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. 'ജയ് പലസ്‌തീന്‍' എന്ന് വിളിച്ചാണ് ഉവൈസി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്. ഇത് അഞ്ചാം തവണയാണ് ഉവൈസി പാര്‍ലമെന്‍റിലെത്തുന്നത്.
18ാം ലോക്‌സഭ:'ജയ് പലസ്‌തീന്‍' വിളിച്ച് അസദുദ്ദീന്‍ ഉവൈസിയുടെ സത്യപ്രതിജ്ഞ, സഭയിലെത്തുന്നത് അഞ്ചാം തവണ - Asaduddin Owaisi Oath As LS Mp - ASADUDDIN OWAISI OATH AS LS MP
ലോക്‌സഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ 'ജയ് പലസ്‌തീനെന്ന്' വിളിച്ച് അസദുദ്ദീന്‍ ഉവൈസി. ഹൈദരാബാദില്‍ നിന്നും ഉവൈസി തെരഞ്ഞെടുക്കപ്പെടുന്നത് അഞ്ചാം തവണ. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ ഉവൈസി.
Asaduddin Owaisi (Sansad TV Screengrab)
Published : Jun 25, 2024, 5:01 PM IST
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നാണ് ഉവൈസി വീണ്ടും സഭയിലെത്തുന്നത്. ഇന്ത്യയിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് തുടരുമെന്ന് സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ ഉവൈസി എക്‌സില്‍ കുറിച്ചു.