ന്യൂഡൽഹി:അടുത്ത വര്‍ഷത്തോടെഅന്താരാഷ്‌ട്ര റൂട്ടുകള്‍ നവീകരിക്കാനൊരുങ്ങി എയർ ഇന്ത്യ. പരിഷ്‌കരിച്ച എ320 നിയോ വിമാനങ്ങളും വിസ്‌താരയുടെ എ321 നിയോ, ബി 787-9 വിമാനങ്ങളും ഇനി കൂടുതല്‍ അന്താരാഷ്‌ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്തും. ഡൽഹിയിൽ നിന്ന് പാരീസിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.
2025 ജനുവരി 16 മുതൽ ഡൽഹിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള എല്ലാ സര്‍വീസുകള്‍ക്കും പരിഷ്‌കരിച്ച എ320 നിയോ വിമാനങ്ങളാകും ഉപയോഗിക്കുക. ഈ വിമാനങ്ങൾക്ക് എക്കണോമി, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസുകൾ എന്നിവയിലുടനീളം പൂർണമായും പുതുക്കിയ ഇൻ്റീരിയറുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ ഇന്ന് (ഡിസംബർ 16) പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
അതേസമയം 2025 ജനുവരിഒന്ന് മുതൽ ഡൽഹിക്കും ബാങ്കോക്കിനുമിടയിൽ എയർ ഇന്ത്യ നാലാമത്തെ പ്രതിദിന വിമാന സര്‍വീസും ആരംഭിക്കും. നിലവിൽ ഈ റൂട്ടിൽ മൂന്ന് പ്രതിദിന സർവീസുകളാണുള്ളത്. കൂടാതെ വിസ്‌താരയുടെ A321 നിയോസ്, B787-9 എന്നിവയും കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തും.
ഡൽഹി-ഫ്രാങ്ക്ഫർട്ട്, മുംബൈ-ഫ്രാങ്ക്ഫർട്ട് എന്നീ റൂട്ടുകളിൽ B787-9 വിമാനങ്ങളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 2025 ജനുവരി ഒന്ന് മുതൽ മുംബൈ-സിംഗപ്പൂർ വിമാനം A321 നിയോസ് ഉപയോഗിച്ച് ദിവസേന രണ്ടുതവണ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു. 2025 ജനുവരി ഒന്ന് മുതൽ B787-9 ഡൽഹിക്കും സിംഗപ്പൂരിനുമിടയിൽ പ്രതിദിന സര്‍വീസ് ആരംഭിക്കും. അതേ റൂട്ടിൽ തന്നെ രണ്ട് പ്രതിദിന സർവീസ് നടത്തുമെന്നും കമ്പനി വ്യക്തമാക്കി.
ഫ്രാങ്ക്ഫർട്ട്, സിംഗപ്പൂർ റൂട്ടുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ഇങ്ങനെ
- B787-9 ഡൽഹി-ഫ്രാങ്ക്ഫർട്ട്, മുംബൈ-ഫ്രാങ്ക്ഫർട്ട് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്തും
- B787-9 ഡൽഹി-സിംഗപ്പൂർ - 2025 ജനുവരി ഒന്ന് മുതൽ പ്രതിദിനം രണ്ടുതവണ സര്‍വീസ്
- A321neo മുംബൈ-സിംഗപ്പൂർ- 2025 ജനുവരി ഒന്ന് മുതൽ പ്രതിദിനം രണ്ടുതവണ സര്‍വീസ്
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക