ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ 1.52 ലക്ഷം കോടി രൂപയുടെ പദ്ധതി കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉത്‌പ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനും പ്രാപ്‌തമായി ഇനങ്ങൾ വികസിപ്പിക്കുന്നതിന് കാർഷിക ഗവേഷണം വിപുലീകരിക്കും. ഈ വര്‍ഷം ഒരു കോടി കര്‍ഷകരെ നാച്ചുറല്‍ ഫാമിങ്ങിന് പ്രാപ്‌തമാക്കും
പള്‍സസ്, കടുക്, സോയ ബീന്‍ തുടങ്ങിയ ഓയില്‍ സീഡ് എന്നിവയുടെ ഉത്പാദനവും സ്റ്റോറേജും വര്‍ധിപ്പിക്കും. പച്ചക്കറി ഉത്പാദനത്തിനുള്ള ക്ലസ്റ്ററുകള്‍ വികസിപ്പിക്കും. കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍വത്കരണത്തിന്‍റെ ഭാഗമായി 400 ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ നടപ്പാക്കും. അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും.