സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം നിർവഹിക്കുന്ന ‘ പുഷ്‌പ 2: ദി റൂൾ’. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തില്‍ ‘ഊ ആണ്ടവാ’ ഡാന്‍സ് നമ്പറിലൂടെ സാമന്തയാണ് ആരാധകരെ കയ്യിലെടുത്തതെങ്കില്‍ ഇക്കുറി പുഷ്‌പരാജിനോടൊപ്പം ആടിത്തിമിര്‍ത്തത് തെലുങ്കിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീലയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ളതാണ് കിസിക് ഗാനം.
അടുത്തിടെ പുറത്തിറങ്ങിയ ഐറ്റം നമ്പറിന്‍റെ പ്രൊമോ വീഡിയോ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിരുന്നത്. 17 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോ ഇതിനോടകം തന്നെ വണ്‍ മില്യനിലേറെ പ്രേക്ഷകരാണ് കണ്ടത്. ഇതോടെ പാട്ടിന്‍റെ പൂര്‍ണ പതിപ്പിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഗാനം പുറത്തെത്തിയതോടെ ശ്രീലീലയുടെ പ്രകടനം മിന്നിക്കുന്നതാണ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ലോതിക, സുഭലഷിണി എന്നിവര്‍ ചേര്‍ന്നാണ് കിസിക് ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗത്തിലെ ഗാനം പോലെ ഈ ഗാനവും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടുമെന്നാണ് അണിയറപ്രവർത്തകരുടെയും അല്ലു ആരാധകരുടെയും പ്രതീക്ഷ. അതേസമയം ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെ പുറത്തു വന്ന ചിത്രങ്ങളൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൊക്കെ തരംഗമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മാത്രമല്ല, ചിത്രത്തിന്‍റെ ട്രെയിലറും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്‌നറാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. പുഷ്‌പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഖാവത്തായി ഫഹദ് ഫാസിലും തകര്‍പ്പന്‍ പ്രകടനം തന്നെയായിരിക്കുമെന്നാണ് രണ്ടാം ഭാഗത്തിൽ ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ശ്രീവല്ലിയായി രശ്‌മികയുടേയും മനോഹരമായ അഭിനയമുഹൂർത്തങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടെന്നാണ് സൂചന.
പുഷ്‌പ 2 കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്‌പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്.
'പുഷ്‌പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്. ലോകമെമ്പാടുമുള്ള 11,500 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
Also Read:ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം, ജീവനോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൈറ ബാനു