ഹൈദരാബാദ്:വിമാനത്തിന്‍റെ അക്രോബാറ്റിക്‌സ് കാണാൻ എന്തൊരു എളുപ്പമാണ്. എന്നാല്‍ ഇത്ര മനോഹരമായി അതി സാഹസികത കാണിച്ച് ആകാശത്ത് വിസ്‌മയം തീര്‍ക്കുന്ന പൈലറ്റുമാർ ഇതിനുവേണ്ടി ചെയ്യുന്ന കഠിനാധ്വാനം അത്ര എളുപ്പമുള്ളതല്ല.
പൈറോടെക്നിക്കുകൾ ഉപയോഗിച്ച് എല്ലാവരേയും സന്തോഷിപ്പിക്കണമെങ്കിൽ ഇതില്‍ കൂടുതൽ വൈദഗ്ദ്ധ്യം ആവശ്യമാണെന്നാണ് അക്രോബാറ്റിക്‌സ് പൈലറ്റായ മാർക്ക് ജെഫറീസ് പറയുന്നത്. ആയിരക്കണക്കിന് മണിക്കൂറുകള്‍ നീണ്ട കഠിനാധ്വാനവും, കഠിനമായ പരിശീലനവുമില്ലാതെ അത് സാധ്യമല്ല. 65-ാം വയസ്സിലും ഒട്ടും പതറാതെയുള്ള മാർക്ക് ജെഫറീസിന്‍റെ സ്റ്റണ്ടുകൾ ഇപ്പോഴും ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി മുന്നോട്ടുപോകുന്നതും ഈ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. (The acrobatics of aircraft seem easy to watch, but not all the hard work the pilots have to do for them).
ജർമ്മൻ സാങ്കേതിക വിദ്യയിൽ രൂപകല്പന ചെയ്ത വിമാനങ്ങൾ ഉപയോഗിച്ചാണ് മാർക്ക് ജെഫറീസ് അടക്കമുള്ള സംഘം എയറോബാറ്റിക് തന്ത്രങ്ങൾ നടത്തുന്നത്. യുകെയിലെ കേംബ്രിഡ്‌ജ് നഗരത്തിൽ വാരാന്ത്യങ്ങളിലും, ഓരോ ഷോ കഴിയുമ്പോഴുമെല്ലാം ഇവര്‍ പരിശീലനങ്ങള്‍ നടത്തും.