മുംബൈ: റിസര്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കസ്റ്റമര്‍ കെയറിലേക്ക് അജ്ഞാതന്‍റെ ഭീഷണി സന്ദേശം. സെൻട്രല്‍ ബാങ്ക് ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ തൊയ്‌ബയുടെ തലവനാണെന്ന് അവകാശപ്പെടുന്നയാളില്‍ നിന്നാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്‌ച രാവിലെ 10 മണിയോടെയാണ് ഹെല്‍പ് ലൈൻ നമ്പറിലേക്ക് കോള്‍ വന്നത്. നിരോധിത തീവ്രവാദ സംഘടനയുടെ തലവൻ താനാണെന്നും സെൻട്രല്‍ ബാങ്കില്‍ ആക്രമണം നടത്തുമെന്നും ഇയാള്‍ പറഞ്ഞതായാണ് വിവരം. ആര്‍ബിഐയുടെ പിന്നിലെ റോഡില്‍ ഒരു ഇലക്‌ട്രിക്ക് കാര്‍ നിര്‍ത്തിയിട്ടിരുന്നതായും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം, ഭീഷണി കോളുമായി ബന്ധപ്പെട്ട വിവരം രമാഭായി മാർഗ് പൊലീസ് സ്റ്റേഷനില്‍ ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്‌പദമായ നിലയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഭീഷണിപ്പെടുത്തിയ ആളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Also Read: കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം റായ്‌പൂരില്‍ ഇറക്കി