ETV Bharat / entertainment

കങ്കുവയിലെ ശബ്‌ദം കളക്ഷനെ ബാധിച്ചോ ? മൂന്നാം ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് - KANGUVA BOX OFFICE COLLECTION DAY 3

സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് കങ്കുവ.

KANGUVA MOVIE  SURIYA MOVIE KANGUVA  സൂര്യ സിനിമ കങ്കുവ  കങ്കുവ ബോക്‌സ് ഓഫീസ് കളക്ഷന്‍
കങ്കുവ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 17, 2024, 3:42 PM IST

തമിഴ് സൂപ്പർ താരം സൂര്യ നായകനായി ഇരട്ട വേഷത്തിൽ എത്തിയ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കങ്കുവ. രണ്ടുവര്‍ഷത്തിലേറെയായി ആരാധകര്‍ കാത്തിരുന്ന ഈ ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പാണ് ലഭിച്ചിരുന്നത്. ശിവ സംവിധാനം ചെയ്‌ത ഈ എപിക് ഫാന്‍റസി ആക്ഷന്‍ ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്‌ടുകളില്‍ ഒന്നാണ്.

350 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നവംബര്‍ 14 നാണ് ആഗോളതലത്തില്‍ 10,000 സ്ക്രീനുകളില്‍ കങ്കുവ എത്തിയത്.

38 ഭാഷകളിലായാണ് കങ്കുവ റിലീസിന് എത്തിയിരുന്നത്. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്‍റെ ശബ്‌ദവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സിനിമ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ടുകളനുസരിച്ച് കങ്കുവയ്ക്ക് മികച്ച ഓപ്പണിംഗ് കളക്ഷനാണ് ലഭിച്ചത്. ആദ്യ ദിവസം തന്നെ 24 കോടി രൂപ നേടി. എന്നിരുന്നാലും, റിലീസ് ചെയ്‌തതിൻ്റെ രണ്ടാം ദിവസം വലിയ തോതില്‍ കളക്ഷന്‍ കുറഞ്ഞിരുന്നു. 9.25 കോടി രൂപയാണ് രണ്ടാം ദിനത്തില്‍ നേടിയത്. മൂന്നാം ദിവസവും കളക്ഷനില്‍ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച 9.50 കോടി രൂപയാണ് നേടാനായത്.

എന്നാല്‍ മൂന്നാം ദിവസമായപ്പോള്‍ വീണ്ടും ഇടിവ് കാണിച്ചു. ഇതോടെ ചിത്രത്തിൻ്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 42.75 കോടി രൂപയായി. നേരത്തെ തിരിച്ചടി നേരിട്ടെങ്കിലും ഞായറാഴ്ചയോടെ ചിത്രം 50 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും കങ്കുവ പോലൊരു ഹൈ ബജറ്റ് ചിത്രത്തിന് ഈ കണക്ക് പ്രതീക്ഷകൾക്കും താഴെയാണ്.

ആദ്യ ദിനം മുതൽ കളക്ഷനുകളിൽ 50 ശതമാനത്തിലധികം ഇടിവ് സംഭവിച്ചതിനാൽ, വാരാന്ത്യത്തിൽ ഇത് വീണ്ടെടുക്കാന്‍ കങ്കുവ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്‍ വലിയ തോതിലുള്ള ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. അതുകൊണ്ട് തന്നെ കങ്കുവയ്ക്ക് കടുത്ത വെല്ലുവിളിയാണ്.

സിനിമയുടെ ഒക്യുപ്പൻസി നിരക്കും സമ്മിശ്രമായിരുന്നു, മൂന്നാം ദിവസം തമിഴ് ഒക്യുപൻസി 21.62 ശതമാനമായിരുന്നു, മാറ്റിനി ഷോകളിൽ 28.40 ശതമാനത്തിലെത്തി. ഹിന്ദി, തെലുങ്ക് പതിപ്പുകൾ യഥാക്രമം 11.93 ശതമാനവും 23.01 ശതമാനവും ഒക്യുപ്പൻസി നിരക്കോടെ മിതമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേ സമയം ആഗോളതലത്തില്‍ ആദ്യദിനം 58.62 കോടിയാണ് നേടിയത്. ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 89.32 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ഗ്രോസ് കളക്ഷനാണ് ഇത്.

സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്.

ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read:'ആദ്യത്തെ അരമണിക്കൂര്‍ വര്‍ക്കായില്ല, പക്ഷേ'; കങ്കുവയെ കുറിച്ച് ജ്യോതിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.