ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ , പാർട്ടി നേതാക്കൾക്കെതിരെ ഇഡിക്ക് തെളിവില്ലെന്നും കേസ് ബിജെപിയുടെ ഗൂഢാലോചനയാണെന്നും എഎപിയുടെ അഭിഭാഷക സംഘം. ആരുടെയോ സമ്മർദത്തിന് കീഴിലാണ് ഇഡി പ്രവർത്തിക്കുന്നതെന്നും എഎപി ലീഗൽ സെൽ സംസ്ഥാന പ്രസിഡൻ്റ് സഞ്ജീവ് നസിയാർ ആരോപിച്ചു.
സത്യം വിജയിച്ചു. ഇത് എഎപി പാർട്ടിയുടെയും രാജ്യത്തിന്‍റെയും വിജയമാണ്. ഞങ്ങളുടെ ഒരു നേതാക്കൾക്കെതിരെയും ഇഡിയുടെ പക്കൽ തെളിവില്ല. അരവിന്ദ് കെജ്‌രിവാളിൻ്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചുവെന്നും പക്ഷേ, അതിൽ പരാജയപ്പെട്ടുവെന്നും സഞ്ജീവ് നാസിയാർ പ്രതികരിച്ചു.
ചരിത്രപരമായ വിധി നൽകിയതിന് തങ്ങൾ കോടതിയോട് വളരെ നന്ദിയുള്ളവരാണെന്ന് എഎപിയുടെ ലീഗല്‍ സംഘത്തിലെ അഭിഭാഷകൻ ഋഷികേശ് കുമാറും പറഞ്ഞു. ബിജെപിയുടെ ഓഫീസില്‍ എഴുതപ്പെട്ട വ്യാജ കേസായിരുന്നു ഇതെന്ന് എഎപിയുടെ സ്‌പോക്ക് പേര്‍സണ്‍ പ്രിയങ്ക കക്കർ പ്രതികരിച്ചു.