ഹൈദരാബാദ്:അപ്പാര്‍ട്ട്മെന്‍റിലെ ലിഫ്റ്റില്‍ കുടുങ്ങി ആറു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ ശാന്തിനഗര്‍ മേഖലയിലുള്ള മസാബ് ടാങ്കിലാണ് സംഭവമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചതെന്ന് നിലോഫര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്‌ച വൈകിട്ടാണ് കുട്ടി ലിഫ്റ്റില്‍ കുടുങ്ങിയത്. ഒന്നാം നിലയ്ക്കും രണ്ടാം നിലയ്ക്കുമിടയില്‍ ഭിത്തിക്കും ലിഫ്റ്റിനുമിടയില്‍ കുടുങ്ങുകയായിരുന്നു കുട്ടി.
ഉടന്‍ തന്നെ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അഗ്നിശമന സേനയും ഡിആര്‍എഫ് സംഘവും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തു. തങ്ങള്‍ വരുമ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ ലിഫ്റ്റിന് സമീപമുണ്ടായിരുന്നു. ഉടന്‍ തന്നെ സ്ഥലം പൊലീസും ഡിആര്‍എഫും ആംബുലന്‍സും എത്തിയെന്നും അഗ്നി ശമന സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ നിലഫര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ അടിയന്തരമായി ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി.
സമാനമായ സംഭവത്തില്‍ ഒരാള്‍ വാറങ്കലിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇയാളെ രക്ഷിക്കാനായി.
Also Read:മെഡിക്കല്‍ കോളജ് ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി മനുഷ്യാവകാശ കമ്മിഷന്‍