ഊട്ടി (തമിഴ്‌നാട്) : വീട് നിർമ്മാണത്തിനിടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നുവീണ് (Tamilnadu Building Collapse) ആറ് തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്തുള്ള ലവ്‌ഡെയ്‌ലിൽ ബുധനാഴ്‌ച വീടുപണി നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. സക്കില (30), സംഗീത (35), ഭാഗ്യ (36), ഉമ (35), മുത്തുലക്ഷ്‌മി (36), രാധ (38) എന്നിവരാണ് അപകടത്തിൽ മരിച്ചത് (Ooty Tamil Nadu building collapses).
ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെ ഊട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു തൊഴിലാളി ഇപ്പോഴും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഊട്ടി പൊലീസ് അറിയിച്ചു. ആറ് പേരുടെ മരണം ഊട്ടി ജനറൽ ആശുപത്രി ഡീൻ പത്മിനി സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ:Building Slab Collapsed In Bhiwandi : ഇരുനില കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് 8 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മരണം
കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു :ഇരുനില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. മഹാരാഷ്‌ട്രയിലെ ഗൗരിപദ സാഹില്‍ ഹോട്ടല്‍ ഏരിയയിൽ കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് സംഭവമുണ്ടായത്.
സെപ്‌റ്റംബർ മാസം രണ്ടിന് അര്‍ധ രാത്രിയോടെ അബ്‌ദുല്‍ ബാരി ജനാബ് കെട്ടിടത്തിന്‍റെ ഒരു ഭാഗമായിരുന്നു തകര്‍ന്നുവീണത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് കാരണം കെട്ടിടത്തിന്‍റെ പിന്‍ ഭാഗത്തുള്ള സ്ലാബ് തകര്‍ന്ന് വീണതായിരുന്നു (Bhiwandi Building Collapse). സ്ലാബ് തകര്‍ന്നതോടെ കെട്ടിടത്തില്‍ താമസിച്ചിരുന്ന കുടുംബം അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭീവണ്ടി അഗ്‌നി രക്ഷാസേന സംഭവസ്ഥലത്ത് എത്തുകയും കെട്ടിട അവശിഷ്‌ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്‌തിരുന്നു. ഏഴ് പേരായിരുന്നു കെട്ടിടത്തിനടിയിൽ കുടുങ്ങിയത്.
അതേസമയം ജനസാന്ദ്രതയുള്ള പ്രദേശത്തായിരുന്നു കെട്ടിടം സ്ഥിതി ചെയ്‌തത്. അതിനാൽ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് തടസങ്ങള്‍ നേരിട്ടിരുന്നു. തകര്‍ന്ന അബ്‌ദുല്‍ ബാരി ജനാബ് കെട്ടിടത്തിന് 40ലധികം വര്‍ഷം പഴക്കമാണുളളത്. താഴെയുള്ള നിലയില്‍ ഒരു തറി ഫാക്‌ടറി പ്രവര്‍ത്തിക്കുകയും മുകളിലെ നിലയിൽ ആളുകള്‍ താമസിച്ച് വരികയുമായിരുന്നു.