ചെന്നൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന തെലുങ്ക് ഭാഷാ ദിന പത്രമായ 'ഈനാടു' സുവർണ ജൂബിലി നിറവില്‍. വിജയകരമായ 51-ാം വർഷത്തിലേക്കാണ് ഈനാടു പ്രവേശിച്ചിരിക്കുന്നത്.
1974 ഓഗസ്റ്റ് 10-ന് വിശാഖപട്ടണത്ത് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം പിന്നീട് ഇന്ത്യയിലെ മാധ്യമ വ്യവസായത്തിൽ അതുല്യമായ സ്ഥാനം നേടുകയായിരുന്നു. അന്തരിച്ച റാമോജി റാവുവിന്‍റെ ആശയങ്ങളിൽ നിന്ന് പിറവിയെടുത്ത ഈനാടു പത്രം, മേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചു. മികച്ച പ്രവര്‍ത്തനത്തിലൂടെ പത്രം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു.
വെറും 4,500 പ്രതിദിന പതിപ്പുകളിൽ തുടങ്ങി ഇപ്പോൾ 13 ലക്ഷത്തിലധികം എഡിഷനുകളിലായി ഈ നാടു അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്. ദിവസേന ലക്ഷക്കണക്കിന് ആളുകളിലേക്ക് വാർത്തകൾ എത്തിച്ചുകൊണ്ടാണ് ഈ നാടു ഒന്നാം നമ്പർ തെലുങ്ക് ദിനപത്രമായി മാറിയത്. ഈ നേട്ടത്തിന്‍റെ നെറുകയില്‍ നിന്നാണ് ഈ നാടു ദിനപത്രം 50 വര്‍ഷം പൂര്‍ത്തീകരിക്കുന്നത്.