കേരളം

kerala

ETV Bharat / bharat

വെളിച്ചത്തിൽ നിറഞ്ഞൊഴുകി സരയൂ നദി; തെളിഞ്ഞത് 25 ലക്ഷം വിളക്കുകൾ; രണ്ട് ഗിന്നസ് റേക്കോഡിട്ട് അയോധ്യയിലെ ദീപോത്സവം - AYODHYA DEEPOTSAV

വീഡിയോ▶ അയോധ്യയിലെ സരയൂ നദീതീരത്ത് 25 ലക്ഷം ദീപങ്ങൾ തെളിയിച്ച് ദീപോത്സവം. പങ്കെടുത്തത് 1,121 പേർ.

ഗിന്നസ് വേൾഡ് റെക്കോർഡ്  ദീപാവലി ഗിന്നസ് വേൾഡ് റെക്കോർഡ്  AYODHYA DEEPOTSAV GUINNESS RECORDS  GUINNESS WORLD RECORDS DEEPOTSAV
As many as 25 lakh diyas illuminated along the banks of the Saryu River in Ayodhya as part of the grand Deepotsav celebrations on Wednesday evening. ( (ANI)

By ETV Bharat Kerala Team

Published : Oct 31, 2024, 10:15 AM IST

അയോധ്യ (ഉത്തർപ്രദേശ്):ദീപാവലിയുടെ ഭാഗമായി അയോധ്യയിൽ നടന്ന ദീപോത്സവം ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. 1,121 പേർ ചേർന്ന് 25 ലക്ഷം മൺചിരാതുകൾ തെളിയിച്ചതോടെയാണ് ദീപോത്സവം ലോക റെക്കോഡായത്. ഏറ്റവുമധികം ആളുകൾ ഒരേസമയം 'ആരതി' നടത്തിയതിനും ഏറ്റവുമധികം എണ്ണ വിളക്കുകൾ തെളിയിച്ചതിനുമാണ് റെക്കോഡ്.

ദീപോത്സവത്തിൻ്റെ ദൃശ്യങ്ങൾ (ANI)

25 ലക്ഷത്തിലധികം വിളക്കുകളാണ് ഇന്നലെ അയോധ്യ നഗരത്തിലെ സരയൂ നദിയുടെ തീരത്തുള്ള രാം 55 ഘാട്ടുകളിൽ തെളിയിച്ചത്. 1,121 ആളുകൾ വിളക്കുകൾ ഒരുമിച്ച് കത്തിക്കുകയും ഒരേസമയം 'ആരതി' നടത്തുകയും ചെയ്‌തു.

Glimpse of the laser show in the 'Deepotsav-2024', in Ayodhya on Wednesday (ANI)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദീപോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ നിന്നുള്ള 30 അംഗ സംഘം അയോധ്യയിൽ എത്തിയിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചാണ് വിളക്കുകൾ എണ്ണിയത്. ഗിന്നസ് വേൾഡ് റെക്കോർഡിലെ വിധികർത്താവായ പ്രവീൺ പട്ടേൽ, ഗിന്നസ് കൺസൾട്ടൻ്റ് നിശ്ചൽ ഭരോട്ടിനൊപ്പം അയോധ്യ സന്ദർശിച്ച ശേഷമാണ് ഇന്നലെ വൈകുന്നേരം പുതിയ റെക്കോർഡുകൾ പ്രഖ്യാപിച്ചത്.

Devotees light earthen lamps on the banks of Saryu river during the Deepotsav celebrations, in Ayodhya on Wednesday (ANI)

Also Read : മധുരം നുണഞ്ഞും പടക്കം പൊട്ടിച്ചും ദിവാലി; കോഴിക്കോടിന് അതിമധുരമേകാന്‍ ദുര്‍ഗ സ്വീറ്റ്‌സ്, ആഘോഷം കളറാക്കാന്‍ വെറൈറ്റി പലഹാരങ്ങള്‍

ABOUT THE AUTHOR

...view details