ശ്രീനഗർ: ജമ്മു കശ്‌മീരിൽ 23 ശതമാനം വിദ്യാർഥികളും പുകവലിക്കുന്നവരെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ശ്രീനഗർ ഗവൺമെൻ്റ് മെഡിക്കൽ കോളജ് (ജിഎംസി) നടത്തിയ പഠനത്തിലാണ് വിദ്യാർഥികൾ പുകവലിക്കുന്നതായി കണ്ടെത്തിയത്. ഇവരിൽ 14 ശതമാനത്തിലധികം വിദ്യാർഥികളും മാതാപിതാക്കളുടെ പണം കൊണ്ടാണ് സിഗരറ്റ് വാങ്ങുന്നതെന്നും പഠനങ്ങളില്‍ വ്യക്തം.
ശ്രീനഗറിൽ മാത്രം 29 ശതമാനം വിദ്യാർഥികൾ പുകവലിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ വച്ച് പുകവലിക്കുന്നവരുമായി സമ്പർക്കം പുലർത്തുന്ന 60 ശതമാനത്തിലധികം വിദ്യാർഥികളും പുകവലിക്ക് അടിമകളായിത്തീരുന്നുവെന്നും കണ്ടെത്തല്‍.
സിനിമാ താരങ്ങളെ അനുകരിക്കാൻ വേണ്ടി പുകവലിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. സ്‌കൂളുകൾക്ക് ചുറ്റും പുകയില ഉത്‌പന്നങ്ങൾ മറ്റ് ലഹരി വസ്‌തുക്കളും വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാലും ഇതാണ് നിലവിലെ അവസ്ഥ. 51.1 ശതമാനം കുട്ടികളും ഒരു ദിവസം രണ്ട് മുതൽ അഞ്ച് വരെ സിഗരറ്റുകൾ വലിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗം (14.8 ശതമാനം) കുട്ടികളും ജനറൽ സ്റ്റോറുകളിൽ നിന്നാണ് ഇവ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ കാണാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
16 ശതമാനത്തിലധികം കുട്ടികള്‍ പുകവലിക്കായി പ്രതിമാസം 1000 രൂപയിലധികം ചെലവഴിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. ഈ കുട്ടികളിൽ 94.6 ശതമാനം കുട്ടികളും പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് സർവേ കാണിക്കുന്നു. ഈ വർഷം 20.2 ശതമാനം വിദ്യാർഥികൾ മാത്രമാണ് പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ചത്. അതേസമയം ജമ്മു കശ്‌മീരിലെ ജനസംഖ്യയുടെ 37 ശതമാനവും പുകയില ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്.
സിഗരറ്റ് ഉപഭോഗത്തിൽ ആറാം സ്ഥാനത്ത് കശ്‌മീർ