കേരളം

kerala

ETV Bharat / bharat

പാർലമെന്‍റില്‍ നീറ്റ് വിഷയം ഉയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും നിര്‍ത്തി വച്ചു - NEET Paper leak Issue - NEET PAPER LEAK ISSUE

OPPOSITION LOOKS TO CORNER GOVT  NEET  നീറ്റ് വിഷയം സഭയില്‍  പ്രതിപക്ഷം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 11:23 AM IST

Updated : Jun 28, 2024, 11:52 AM IST

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് നീറ്റ് വിഷയം സഭയിലുയര്‍ത്തി ഇന്ത്യ സഖ്യം. ഇരുസഭകളിലും വിഷയം ഉന്നയിക്കാന്‍ നേരത്തെ തന്നെ പ്രതിപക്ഷം ധാരണയിലെത്തിയിരുന്നു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിടും. ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും. രാജ്യസഭയില്‍ ബിജെപിയുടെ സുധാംശു ത്രിവേദി നന്ദി പ്രമേയ ചര്‍ച്ച കൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച രാജ്യസഭയില്‍ മറുപടി നല്‍കും.

LIVE FEED

11:41 AM, 28 Jun 2024 (IST)

പരീഷ നടത്തിയത് കരിംപട്ടികയില്‍ പെടുത്തിയ ഏജന്‍സി, കരാര്‍ നല്‍കിയത് 80 കോടി രൂപയ്ക്ക്

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പരീക്ഷ നടത്തിപ്പ് ഏജന്‍സി നടത്തിയ നിരവധി പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി ആരോപണമുണ്ട്. ഉത്തര്‍ പ്രദേശ് പൊലീസ് കോണ്‍സ്‌റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അടക്കം ചോര്‍ന്നു. 48 ലക്ഷം അപേക്ഷകരെയാണ് ഇത് ബാധിച്ചത്. ഏജന്‍സിക്ക് മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെയും പിന്തുണ ലഭിക്കുന്നുവെന്നും ജയറാം രമേഷ്. ഉത്തര്‍ പ്രദേശ് ബിഹാര്‍ സര്‍ക്കാരുകള്‍ ഈ ഏജന്‍സിയെ കരിംപട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍ 2023 ഒക്‌ടോബറില്‍ പോലും മോദി സര്‍ക്കാര്‍ ഇവര്‍ക്ക് പരീക്ഷ നടത്താന്‍ കരാര്‍ നല്‍കി. 80 കോടി രൂപയുടെ കരാറാണ് നല്‍കിയത്. കാരണം ഏജന്‍സി നടത്തിപ്പുകാരനില്‍ നിന്ന് ബിജെപിയ്ക്ക് രാഷ്‌ട്രീയ-പ്രത്യയശാസ്‌ത്ര പിന്തുണ കിട്ടുന്നുവെന്നും ജയറാം രമേഷ് ആരോപിച്ചു.

11:34 AM, 28 Jun 2024 (IST)

നീറ്റ് വിഷയത്തില്‍ രാജ്യസഭയിലും ബഹളം രാജ്യസഭയും നിര്‍ത്തി വച്ചു

നീറ്റ് വിഷയത്തില്‍ രാജ്യസഭയിലും ബഹളം. രാജ്യസഭയും നിര്‍ത്തി വച്ചു. നെറ്റും നീറ്റും ഏറ്റവും പുതിയ ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ മത്സര പരീക്ഷകളിലടക്കം നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് എക്‌സില്‍ കുറിച്ചു. 2.26 കോടി യുവാക്കളെയാണ് ഈ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്‌മയാണ് ഇത് കാട്ടുന്നത്. അതേസമയം സര്‍ക്കാരിന്‍റെ അഴിമതിയും ഇത് വെളിവാക്കുന്നു.

11:31 AM, 28 Jun 2024 (IST)

ലോക്‌സഭയില്‍ ബഹളം, പന്ത്രണ്ട് വരെ സഭ നിര്‍ത്തി വച്ചു.

അടിയന്തര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ ബഹളം, തുടര്‍ന്ന് പന്ത്രണ്ട് വരെ സഭ നിര്‍ത്തി വച്ചു.

11:26 AM, 28 Jun 2024 (IST)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും സഭ തുടങ്ങിയപ്പോള്‍ത്തന്നെ ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിരുന്നു. എന്നാല്‍ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സ്‌പീക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ആശങ്ക അകറ്റാന്‍ ഭരണ പക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് വ്യക്തമായ സന്ദേശം നല്‍കേണ്ട സമയമാണെന്നും മറ്റ് നടപടികള്‍ മാറ്റിവെച്ച് ഈ വിഷയം ചര്‍ച്ചക്കെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പീക്കര്‍ മറ്റു നടപടികളിലേക്ക കടക്കുകയായിരുന്നു.

11:17 AM, 28 Jun 2024 (IST)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും

നീറ്റ് വിഷയം സഭയിലുയര്‍ത്തി പ്രതിപക്ഷം. വിഷയത്തില്‍ പ്രധാനമന്ത്രി മികച്ച തീരുമാനം കൈക്കൊള്ളണമെന്ന് രാഹുല്‍ ഗാന്ധി.

Last Updated : Jun 28, 2024, 11:52 AM IST

ABOUT THE AUTHOR

...view details