ബിലാസ്‌പൂര്‍ : മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന കേസില്‍ പതിനാലുകാരന്‍ പിടിയില്‍. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരില്‍(Rape And Murder Of 3-Year-Old Girl)സിര്‍ഗിത്തി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ആദ്യം കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊല്ലുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ബാലന്‍ അവന്‍റെ വീട്ടിലെ ശുചിമുറിയില്‍ എത്തിച്ചാണ് കൃത്യം നടത്തിയത്. അതേസമയം പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. പെണ്‍കുഞ്ഞിന്‍റെ കുടുംബവും നാട്ടുകാരും തിങ്കളാഴ്ച രാവിലെ ബിലാസ്പൂരിലെ നെഹ്‌റു ചൗക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് അവര്‍ റോഡ് ഉപരോധിച്ചു(14-Yr-Old Accused Detained).
സംഭവത്തില്‍ നടപടിയെടുത്തുവരികയാണെന്ന് അറിയിച്ച് നാട്ടുകാരെ പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പതിനാലുകാരനെ അറസ്റ്റ് ചെയ്‌തതായും അവര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ബാലന്‍റെ അമ്മാവനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാള്‍ തെളിവ് നശിപ്പിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് നടപടി(Bilaspur).