കേരളം

kerala

ETV Bharat / bharat

ഇന്‍സ്റ്റഗ്രാം സുഹൃത്തായ 13കാരിയെ നിരവധി തവണ പീഡിപ്പിച്ചു; 21കാരന്‍ അറസ്റ്റില്‍ - Maharashtra Rape Case - MAHARASHTRA RAPE CASE

മാഹാരാഷ്‌ട്രയിൽ 13 വയസുകാരിയെ യുവാവ് ബലാത്സംഗം ചെയ്‌തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങലിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

SOCIAL MEDIA FRIEND RAPED THE GIRL  മഹാരാഷ്‌ട്ര ബലാത്സംഗ കേസ്  13 YEAR OLD GIRL RAPPED  GIRL RAPPED IN MAHARASHTRA
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 22, 2024, 11:08 AM IST

മഹാരാഷ്‌ട്ര :13 വയസുകാരിയെ സോഷ്യൽ മീഡിയ സൃഹൃത്ത് ബലാത്സംഗം ചെയ്‌തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. വക്കോള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഗൊരേഗാവിൽ താമസിക്കുന്ന നാരധം ആണ് പ്രതി. പ്രതി ഒരു ഹോട്ടലിൽ വെയിറ്ററായാണ് ജോലി ചെയ്യുന്നത്. മുംബൈയിൽ തമസക്കാരിയായ 13 കാരി സോഷ്യൽ മീഡിയ വഴി 21 വയസുകാരനായ യുവാവിനെ പരിചയപ്പെട്ടു.

ഓഗസ്റ്റ് 14 ന് യുവാവ് പെൺക്കുട്ടിയെ മുംബൈയിലെ അന്ധേരിയിലെ ഒരു സ്ഥലത്ത് വച്ചാണ് ബലാത്സംഗം ചെയ്‌തത്. ഇതിനുശേഷം, ഓഗസ്റ്റ് 15 ന് സങ്കൂൺ റോസിയ ഗ്രാമത്തിലേക്ക് കൊണ്ടുപോയി, പിന്നീട് ഗുജറാത്തിലേക്ക് കൊണ്ടുപോയി മൂന്ന് തവണ പീഡിപ്പിച്ചു.

പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചില്‍ നടത്തിയെങ്കിലും പിന്നീട് പെൺകുട്ടി സ്വയം വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടപ്പോൾ ബന്ധുക്കൾ ചോദ്യം ചെയ്‌തു. തുടർന്ന് പെൺകുട്ടി നടന്നകാര്യങ്ങൾ പറയുകയായിരുന്നു.

യുവാവിന്‍റെ ഇന്‍സ്റ്റഗ്രാം ഫോട്ടോ പെൺകുട്ടി ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്തു. പിന്നാലെ കുടുംബം കുട്ടിയേയും കൊണ്ട് വക്കോള പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്‌തു. പെണ്‍കുട്ടിയെ കൂപ്പർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 4, 8, 12 വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്‌തു.

Also Read : ഡെറാഡൂണില്‍ നിര്‍ത്തിയിട്ട ബസില്‍ കൂട്ടബലാത്സംഗം; കൗമാരക്കാരിയെ പീഡിപ്പിച്ച രണ്ട് പേര്‍ കസ്റ്റഡിയില്‍ - DEHRADUN GANG RAPE

ABOUT THE AUTHOR

...view details